Friday, July 4, 2025

യദുവിനെ പൂട്ടാനുറച്ച് പോലീസ് ; ഡ്രൈവിങ്ങിനിടെ ഒരുമണിക്കൂറോളം ഫോണില്‍ സംസാരിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ട്

Must read

- Advertisement -

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ പൊലീസ് റിപ്പോര്‍ട്ട്. മേയറുമായി തര്‍ക്കമുണ്ടായ ദിവസം തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചെന്നാണു പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബസ് ഓടിക്കുന്നതിനിടെ യദു നടത്തിയ ഫോണ്‍വിളിയെക്കുറിച്ച് പൊലീസ് കെഎസ്ആര്‍ടിസിക്ക് റിപ്പോര്‍ട്ട് നല്‍കും.
യാത്രയ്ക്കിടെ പലതവണയായി യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചതായാണു യദുവിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ പൊലീസിന്റെ കണ്ടെത്തല്‍. ബസ് നിര്‍ത്തിയിട്ടു വിശ്രമിച്ചത് 10 മിനിറ്റില്‍ താഴെ മാത്രമാണ്. അതുകൊണ്ടു തന്നെ ഡ്രൈവിങ്ങിനിടയായിരിക്കാം ഈ ഫോണ്‍ സംഭാഷണമെന്ന് പോലീസ് സ്ഥിരീകരിക്കുന്നു.

ബസിലെ മെമ്മറികാര്‍ഡ് നഷ്ടപ്പെട്ടതിലും പോലീസ് സംശയിക്കുന്നത് യദുവിനെ തന്നെയാണ്. സംഭവത്തിന്റെ പിറ്റേദിവസം യദു ബസിനടുത്തേക്ക് വന്നതായി പോലീസ് പറയുന്നു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും നടി റോഷ്‌നയുടെ പരാതിയും കണക്കിലെടുത്ത് കെഎസ്ആര്‍ടിസി യദുവിനെതിരെ നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്.

See also  മദ്യ ലഹരിയിൽ അനുജനെ ചേട്ടൻ വെടിവച്ച് കൊന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article