ഷവര്‍മയും അല്‍ഫാമും കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ…

Written by Web Desk1

Published on:

കൊല്ലം (Quilon) : ഹോട്ടലില്‍ നിന്നും ഷവര്‍മയും അല്‍ഫാമും (Shawarma and Alfam) കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ (Food Poison) യേറ്റു. എട്ടുവയസുകാരനും അമ്മയും ഉള്‍പ്പെടെ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചടയമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ് ഫുഡ് ഹോട്ടല്‍ പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചു.

തലകറക്കം, ഛര്‍ദ്ദി ,പനി എന്നിവ ഉണ്ടായതിനെ തുടര്‍ന്നാണ് ഭക്ഷണം കഴിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15 പേര്‍ ഭക്ഷ്യ വിഷബാധയേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.

ചടയമംഗലം കീഴ്തോണി സ്വദേശി അജ്മി, മകന്‍ മുഹമ്മദ് ഫായാസ് എന്നിവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്‌സയിലാണ്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി അസുഖബാധിതരുടെ മൊഴി രേഖപെടുത്തി. മയോണൈസില്‍ നിന്നോ കോഴിയിറച്ചിയില്‍ നിന്നോ ആണ് ഭക്ഷ്യ വിഷബാധയേറ്റതെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ചടയമംഗലം പൊലീസ് കേസെടുത്തു.

Related News

Related News

Leave a Comment