രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ വിജയിച്ചാല്‍ വയനാട് പ്രിയങ്കഗാന്ധി ? കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി

Written by Taniniram

Published on:

ദിവസങ്ങള്‍ നീണ്ട സസ്പെന്‍സിന് ശേഷം ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയിലെ അമേഠി, റായ്ബറേലി സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരന്നു. സോണിയ ഗാന്ധി രാജ്യസഭ വഴി പാര്‍ലമെന്റില്‍ എത്തി. അതിനാല്‍ പ്രിയങ്ക അമേഠിയില്‍ നിന്നോ റായ്ബറേലിയില്‍ നിന്നോ മത്സരിക്കുമെന്ന ഊഹാപോഹങ്ങള്‍ക്കാണ് അവസാനമായിരിക്കുന്നത്. അപ്പോള്‍ പ്രിയങ്കയ്ക്കായി കോണ്‍ഗ്രസ് കരുതി വച്ചിരിക്കുന്ന റോള്‍ എന്തായിരിക്കും.

അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് നടത്തിയ സര്‍വേകളാണ് കാര്യങ്ങള്‍ മാറ്റി മറിഞ്ഞത്. സര്‍വേയില്‍ തെളിഞ്ഞത് റായ്ബറേലിയില്‍ വിജയം ഉറപ്പെന്നായിരുന്നു. പിന്നീട് ബിജെപിക്കെതിരെ രാഹുല്‍ നേരിട്ട് മത്സരിക്കുന്നില്ലെന്ന എതിരാളികളുടെ വിമര്‍ശനം തടയാനും ഇത് ഉപകരിക്കുമെന്ന് രാഹുല്‍ കരുതുന്നു.

പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിനെ കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. പ്രിയങ്ക ജി ശക്തമായി പ്രചാരണം നടത്തുകയാണെന്നും നരേന്ദ്ര മോദിയുടെ ഓരോ നുണകള്‍ക്കും സത്യം ഉപയോഗിച്ച് ഉത്തരം നല്‍കി ഒറ്റയ്ക്ക് നിശബ്ദയാക്കുകയാണെന്നുമാണ് ജയറാം രമേശ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ ഉപതിരഞ്ഞെടുപ്പിലും മത്സരിച്ച് പ്രിയങ്ക ജി സഭയിലെത്തും. ഞങ്ങള്‍ ചില നീക്കങ്ങള്‍ ആലോചിക്കുമെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തതാണ് ഇപ്പോഴുളള അഭ്യൂഹങ്ങള്‍ക്ക് കാരണം.

റായ്ബറേലിയില്‍ ജയിച്ച് രാഹുല്‍ സഭയിലെത്തിയാല്‍ വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിച്ചേക്കും. പ്രിയങ്ക വന്നാല്‍ മൂന്നാം സീറ്റിനായി മുസ്ലിം ലീഗ് അവകാശവാദം ഉന്നയിക്കില്ലെന്നതും ഉപതിരഞ്ഞെടുപ്പില്‍ വയനാട് സീറ്റില്‍ പ്രിയങ്ക മത്സരിക്കുന്നതിന്റെ സാധ്യത കൂടുതലാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

See also  ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് തുടക്കം

Related News

Related News

Leave a Comment