തൃശൂര്‍ :വേനലവധി അവര്‍ ആഘോഷമാക്കുകയായിരുന്നു. തൃശ്ശൂര്‍ ലളിതകല അക്കാദമിയും ചേര്‍ന്നു സംഘടിപ്പിക്കുന്ന കളിവട്ടം നാടക ശില്പശാല കുട്ടികള്‍ ഏറെ ആസ്വദിച്ചു. കളിച്ചും ചിരിച്ചും നാടകങ്ങള്‍ പഠിച്ചും അഭിനയിച്ചും അവര്‍ കലയുടെ സോപാനത്തില്‍ എത്തി. നാടക ശില്പശാലയോടൊപ്പം വര്‍ണ്ണങ്ങളുടെയും വര ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടു പോകാന്‍ മുതിര്‍ന്ന ചിത്രകാരന്‍മാരായ ദാമോദരന്‍ നമ്പിടി, സുരേഷ് മുട്ടത്തി, ഫ്രാന്‍സിസ് ചിറയത്ത് ജവഹര്‍ ബാലഭവനിലെ ചിത്രകലാദ്ധ്യാപിക EN ശാന്തി ടീച്ചറും ജയശ്രീ ചേച്ചിയും ഉണ്ടായിരുന്നു. രംഗചേതന കളിവെട്ടം കുട്ടികളുടെ നാടകശില്പശാലയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമി കാമ്പസിലാണ് ഇഷ്ടമുളളത് വരയ്ക്കാനും നിറങ്ങള്‍ ചാര്‍ത്താനും രംഗചേതന കുട്ടികള്‍ക്ക് അവസരം ഒരുക്കിയത്. കുട്ടികളെ സ്വതന്ത്രമായി വരയുടെയും നിറങ്ങളുടെയും ലോകത്തേക്ക് കൂടുതല്‍ അടുപ്പിക്കുവാന്‍ ശില്പശാലയ്ക്ക് കഴിഞ്ഞു കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം സമാപന ദിവസമായ മെയ് 4 ന് കേരള സംഗീത നാടക അക്കാദമി നാട്യഗ്യഹത്തില്‍ നടക്കും.
ആര്‍ത്തുല്ലസിച്ച് കുട്ടിക്കൂട്ടം കളിവെട്ടം ശില്പശാലയില്‍
Written by Taniniram
Updated on: