കോട്ടയത്ത് സിനിമാ സ്റ്റൈൽ കൊലപാതകം!! വേസ്റ്റ് കുഴിക്കുള്ളിൽ 19-കാരന്റെ മൃതദേഹം…

Written by Web Desk1

Published on:

കോട്ടയം (Kottayam) : വാകത്താനത്ത് പ്രീഫാബ് കോണ്‍ക്രീറ്റ് കമ്പനി (Prefab Concrete Company) യിലെ വേസ്റ്റ് കുഴിയിൽ അസം സ്വദേശിയായ പത്തൊൻമ്പതുകാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. ലേമാന്‍ കിസ്‌കി (Lehman Kiski) നെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍.

തമിഴ്‌നാട് സ്വദേശിയായ പാണ്ടി ദുരൈ (29) കോണ്‍ക്രീറ്റ് കമ്പനിയിലെ പ്ലാന്റ് ഓപ്പറേറാണ്. ഇതേ കമ്പനിയിലെ ഹെല്‍പ്പര്‍ ആയി ജോലി ചെയ്തിരുന്ന അസം സ്വദേശിയായിരുന്നു കൊല്ലപ്പെട്ട ലേമാന്‍ കിസ്‌ക്.

ഏപ്രില്‍ 28-നാണ് കൈ ഉയര്‍ന്ന നിലയില്‍ വേസ്റ്റ് കുഴിക്കുള്ളില്‍ ലേമാന്റെ മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാണ്ടി ദുരൈ അറസ്റ്റിലായി. ഏപ്രില്‍ 26ന് ജോലിക്ക് എത്തിയ ലേമാന്‍ കിസ്‌ക് മിക്‌സര്‍ മെഷീനുള്ളില്‍ ക്ലീന്‍ ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ പാണ്ടി ദുരൈ മെഷീന്റെ സ്വിച്ച്‌ ഓണ്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് മെഷീനുള്ളില്‍നിന്ന് താഴെ വീണ യുവാവിനെ ജെസിബി ഉപയോഗിച്ച്‌ കമ്ബനിയുടെ വേസ്റ്റ് കുഴിയില്‍ തള്ളി. ഇതിനുശേഷം കമ്പനിയില്‍ നിന്ന് സ്ലറി വേസ്റ്റ് ടിപ്പറിലാക്കിക്കൊണ്ട് വേസ്റ്റ് കുഴിയില്‍ തള്ളുകയായിരുന്നു.

കമ്പനിയിലെ ഇലക്‌ട്രീഷ്യന്‍ വര്‍ക്ക് കൂടി ചെയ്തിരുന്ന പാണ്ടി ദുരൈ, സംഭവസമയത്ത് സിസിടിവി ഇന്‍വെര്‍ട്ടര്‍ തകരാര്‍ ആണെന്ന് പറഞ്ഞ് ഓഫ് ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

See also  നഗ്നതാ പ്രദര്‍ശന൦: വൈദികനെ സസ്‌പെന്‍ഡ് ചെയ്ത് ഓര്‍ത്തഡോക്സ് സഭ

Related News

Related News

Leave a Comment