ഒടുവില്‍ മേയറും പോലീസും പെട്ടു ! കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Written by Taniniram

Published on:

തിരുവനന്തപുരം: വിവാദമായ മേയര്‍ – കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ തര്‍ക്കത്തില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഡ്രൈവര്‍ യദുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.

മേയര്‍ അര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചെന്നും കാണിച്ച് യദു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് ഇതുവരെ കേസെടുത്തിരുന്നില്ല.

കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്എച്ച്ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണും ജൂഡീഷല്‍ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവില്‍ പറയുന്നു.

മേയ് 9ന് തിരുവനന്തപുരത്ത് കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

See also  മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ പ്രശ്‌നം നിയമപോരാട്ടത്തിലേക്ക്… ബസിലെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകം

Related News

Related News

Leave a Comment