Exclusive അഖില്‍മാരാരുടെ ബിഗ്‌ബോസ് ആരോപണങ്ങള്‍ ഏഷ്യാനെറ്റ് അന്വേഷിക്കും; അന്വേഷണ കമ്മീഷനെ നിയമിച്ചത് മോഹന്‍ലാല്‍ അതൃപ്തി അറിയിച്ചതോടെ…

Written by Taniniram

Published on:

ഏഷ്യാനെറ്റിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ്‌ബോസ് ഷോയ്‌ക്കെതിരെ അഖില്‍മാരാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഏഷ്യാനെറ്റും-ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറും അന്വേഷിക്കും. ഷോയുടെ അവതാരകനായ മോഹന്‍ലാല്‍ കടുത്ത അതൃപ്തി ഏഷ്യാനെറ്റ് മാനേജ്‌മെന്റിനെ അറിയിച്ചതോടെയാണ് നടപടി. മോഹന്‍ലാല്‍ അതൃപ്തി അറിയിച്ച വിവരം തനിനിറം.കോം നേരത്തെ പുറത്ത് വിട്ടിരുന്നു. അഖില്‍മാരാരുടെ ആരോപണങ്ങള്‍ ശരിവെച്ച് കൊണ്ട് രണ്ട് പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയില്‍ രംഗത്ത് വന്നിട്ടുണ്ട്. ഏഷ്യാനെറ്റിലെ രണ്ട് പേര്‍ക്കെതിരെയാണ് അഖില്‍മാരാര്‍ ആരോപണം ഉന്നയിച്ചത്.

അന്വേഷണത്തിനായി ഒരു ഇന്റേണല്‍ കമ്മറ്റിയെ നിയോഗിച്ചതായി ഡിസ്‌നി-ഹോട്ട്‌സ്റ്റാര്‍ അറിയിച്ചു. ഈ വിവരം അഖില്‍മാരാരെയും കമ്പനി നേരിട്ട് അറിയിച്ചിട്ടുണ്ട്. ബിഗ്‌ബോസ് സീസണ്‍ 6 ല്‍ നിന്ന് പുറത്താക്കിയ സിബിന് മാനസികവിഷമം ഉണ്ടാക്കിയതിന് പരിഹാരമായി വരുന്ന വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാലിനൊപ്പം അതിഥിയായെത്തിക്കാനും അധികൃതര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പിതാവിന് അസുഖമായതിനാല്‍ എത്താന്‍ കഴിയില്ലെന്നാണ് സിബിന്‍ ഏഷ്യാനെറ്റിനെ അറിയിച്ചത്. മലയാളം ബിഗ്‌ബോസ് സീസണ്‍ 6 (Bigboss Malayalam Season 6) കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്നത് നിലവിലെ ഹൗസിനകത്തുളള സംഭവങ്ങളെക്കാള്‍ പുറത്തെ വിഷയങ്ങളിലാണെന്നുളളതാണ് ഇപ്പോള്‍ ചാനല്‍ നേരിടുന്ന പ്രതിസന്ധി.

Related News

Related News

Leave a Comment