ആഡംബരങ്ങള്‍ ഒഴിവാക്കി മാതൃകയായി രജിസ്റ്റര്‍ വിവാഹം;ശ്രീധന്യ ഐഎഎസ് വിവാഹിതയായി

Written by Taniniram

Published on:

തിരുവനന്തപുരം: ആഡംബരങ്ങള്‍ ഒഴിവാക്കി സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ വിവാഹം നടത്തി രജിസ്ട്രഷന്‍ ഐ.ജികൂടിയായ ശ്രീധന്യ ഐഎഎസ്. (Sreedhanya IAS Marriage)ഹൈക്കോടതി അസിസ്റ്റന്റായ ഗായക് ആര്‍ ചന്ദ് ആണ് വരന്‍. വയനാട്ടിലെ ആദിവാസി വിഭാഗത്തില്‍ നിന്ന് കഷ്ടപ്പാടുകള്‍ താണ്ടി 2019ലാണ് സിവില്‍ സര്‍വീസിലെത്തിയത്.

ശ്രീധന്യയുടെ വിവാഹം ഏവര്‍ക്കും മാതൃകയാണ്. തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു ലളിതമായ ചടങ്ങുകളോടെ വിവാഹം. വിവാഹം വലിയ ഒരു സന്ദേശവുമാണ് പൊതുജനങ്ങള്‍ക്ക് നല്‍കിയത് ആയിരം രൂപ കൂടുതല്‍ അടച്ചാല്‍ വിവാഹം വീട്ടില്‍ വന്ന് രജിസ്റ്റര്‍ ചെയ്തു നല്‍കാന്‍ വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥ അനുസരിച്ചാണ് ശ്രീധന്യയുടെ വിവാഹം വീട്ടിലെത്തി നടത്തിയത്.

വയനാട് പൊഴുതന അമ്പലക്കൊല്ല് വീട്ടില്‍ സുരേഷിന്റെയും കമലയുടെയും മകളാണ് ശ്രീധന്യ. ഓച്ചിറ വലിയമഠത്തില്‍ ഗാനത്തില്‍ രാമചന്ദ്രന്റെയും രാധാമണിയുടേയും മകനാണ് ഗായക്. വിവാഹത്തില്‍ രജിസ്ട്രഷന്‍ വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും പങ്കെടുത്തു.

Leave a Comment