Saturday, April 5, 2025

കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ട്; കമ്പനിയുടെ തുറന്ന് പറച്ചിലില്‍ ഞെട്ടി വാക്‌സിനെടുത്തവര്‍

Must read

- Advertisement -

ലണ്ടന്‍: ആസ്ട്രാസെനകയുടെ വെളിപ്പെടുത്തലുകളില്‍ ഞെട്ടി ലോകം. കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്നാണ് കമ്പനി കഴിഞ്ഞദിവസം സമ്മതിച്ചത.് അപൂര്‍വ സന്ദര്‍ഭങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുന്ന അവസ്ഥയ്ക്ക് കോവിഷീല്‍ഡ് കാരണമാകുമെന്ന് കമ്പനി വ്യക്തമാക്കി. അപൂര്‍വമായ മസ്തിഷാകാഘാതം, ഹൃദയാഘാതം എന്നിവക്ക് കോവിഷീല്‍ഡ് കാരണമാകാമെന്ന് ഫെബ്രുവരിയില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.

കോവിഡ് ലോകത്താകമാനം പടര്‍ന്ന്പിടിച്ച സമയത്ത് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനകയും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ് കോവിഷീല്‍ഡ്. വാക്‌സിന്‍ മരണത്തിനും ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്കും കാരണമായെന്ന് കാണിച്ച് യുകെയില്‍ നിരവധി പേര്‍ കോടതിയെ സമീപിച്ചിരുന്നു. രേഖകള്‍ പുറത്ത് വന്നിട്ടും യു.കെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. (AstraZeneca admits rare blood clot risk with Covishield)

See also  ഹൃദയം തുറക്കാതെ വാൽവ് മാറ്റിവച്ച് തൃശൂർ മെഡിക്കൽ കോളേജ്, പുതു ജീവിതത്തിലേക്ക് 74 കാരി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article