വെക്കേഷന് ഊട്ടി-കൊടൈക്കനാല്‍ പോകുന്നവരുടെ ശ്രദ്ധക്ക് -മേയ് 7 മുതല്‍ ഇ-പാസ് വേണം

Written by Taniniram

Updated on:

ചൈന്നൈ : ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. മെയ് 7 നും ജൂണ്‍ 30 നും ഇടയില്‍ നീലഗിരിയിലും കൊടൈക്കനാലിലും പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന മോട്ടോര്‍ വാഹനങ്ങള്‍ ഇലക്ട്രോണിക് പാസുകള്‍ (ഇ-പാസുകള്‍) നേടിയിരിക്കണം, രണ്ട് ഹില്‍ സ്റ്റേഷനുകളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ എണ്ണവും ടൂറിസ്റ്റുകളുടെ എണ്ണവും മനസ്സിലാക്കാന്‍ ഇത് ജില്ലാ ഭരണകൂടങ്ങളെ സഹായിക്കുന്നു.
ഇ-പാസ് സംവിധാനത്തെക്കുറിച്ച് വ്യാപക പ്രചാരണം നല്‍കാനും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വാഹനത്തിന്റെ കാറ്റഗറി, അതില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം, അവര്‍ പകല്‍ യാത്രയിലാണോ രാത്രി തങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ഇ-പാസിലൂടെ ശേഖരിക്കും. (E pass for Ootty-Kodaikanal Visit)

See also  ചെന്നൈ ഫ്‌ളാറ്റില്‍ അദ്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു; സൈബര്‍ ആക്രമണത്തില്‍ മനം നൊന്ത് വിഷാദ രോഗത്തിലായിരുന്നു

Related News

Related News

Leave a Comment