Thursday, October 2, 2025

അഞ്ജനയുടെ വിവാഹത്തിന് കൈത്താങ്ങായി സെറാഫ്‌സ്

Must read

- Advertisement -

പട്ടിക്കാട് : തലവണിക്കര വെളുത്താണ്ടി വീട്ടില്‍ അഞ്ജനയുടെ വിവാഹത്തിന് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ സെറാഫ്‌സ് ചാരിറ്റബിള്‍ സൊസൈറ്റി സമ്മാനിച്ചു. പിതാവ് മരണപ്പെട്ടതോടെ പ്രതിസന്ധിയിലായിരുന്നു അഞ്ജനയുടെ കുടുംബം. പട്ടിക്കാട് സെറാഫ്‌സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ വിവാഹ ധനസഹായ പദ്ധതിയിലൂടെ അഞ്ജനയെ സഹായിച്ചത്.

റിട്ട.ജീവനക്കാര്‍, വൈദികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസുകാര്‍, പ്രവാസികള്‍, കര്‍ഷകര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണു സംഘടനയിലെ അംഗങ്ങള്‍. സമൂഹത്തില്‍ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സംഘടനായണ് സെറാഫ്‌സ്. സെറാഫ്‌സ് ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളായ ഈശോ ജോയ് പ്ലാമൂട്ടില്‍, സി.പി അനില്‍, ടി.എസ് ജോസ്, ടി.വി ബെന്നി, ടി.ജെ ഷിബു എന്നിവര്‍ അഞ്ജനയുടെ വീട്ടിലെത്തി ആഭരണങ്ങള്‍ കൈമാറി. ഇതോടെ 60 നിര്‍ധന യുവതികളുടെ വിവാഹത്തിന് സെറാഫ്‌സ് സഹായം നല്‍കിക്കഴിഞ്ഞു.

See also  ചെന്നൈയെ സഹായിക്കാൻ മലയാളികൾ തയ്യാറാവണം: മുഖ്യമന്ത്രി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article