തൃശൂര്‍ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

Written by Taniniram

Published on:

തൃശൂര്‍: വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. ഇരുവരും വെള്ളാനിക്കര സ്വദേശികളാണ്. അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരണപ്പെട്ടത്. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കാണിത്. ഇന്ന് രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പ് വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് ആദ്യം സംഭവം കണ്ടത്. പിന്നാലെ തന്നെ ജോലിക്കെത്തിയ കാഷ്യറും മാനേജറും വിവരമറിഞ്ഞു. ഇവരാണ് പൊലീസിനും വിവരം നല്‍കിയത്.

പോലീസ് സ്ഥലത്തെത്തി െപരിശോധന നടത്തുകയാണ്. ഒരാളുടെ മൃതദേഹം ബാങ്ക് കെട്ടിടത്തില്‍ നിന്നും മറ്റെയാളുടെ മൃതദഹം സമീപത്തൊരു ചാലില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ മരണകാരണം അറിയാന്‍ സാധിക്കുകയുളളൂവെന്ന് പോലീസ് അറിയിച്ചു.

See also  കലാമണ്ഡലം ആർട്സ് സ്കൂൾ മുൻ പ്രിൻസിപ്പൽ ചെല്ലപ്പൻ മാഷ് അന്തരിച്ചു

Related News

Related News

Leave a Comment