കടുത്ത ചൂടില്‍ ഭക്തര്‍ക്ക് ആശ്വാസവുമായി ഗുരുവായൂര്‍ ദേവസ്വം

Written by Taniniram

Published on:

ഉഷ്ണതരംഗ മുന്നറിയിപ്പുളള തൃശൂര്‍ ജില്ലയില്‍ ഭക്തര്‍ക്ക് ആശ്വാസവുമായി ഗുരുവായൂര്‍ ദേവസ്വം. ഗുരുവായൂര്‍ നാലമ്പലത്തിനകത്ത് ശീതികരണ സംവിധാനം സ്ഥാപിച്ചു.കനത്ത ചൂടിനെ അവഗണിച്ച് എത്തുന്ന ഭക്തര്‍ക്ക് മനവും ശരീരവും കുളിര്‍ക്കെ ഭഗവാനെ ദര്‍ശനം നടത്താം.
ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ ക്ഷേത്രം നാലമ്പലത്തില്‍ സ്ഥാപിച്ച ശീതീകരണ സംവിധാനത്തിന്റെ സമര്‍പ്പണം നിര്‍വ്വഹിച്ചു. കെ.പി.എം പ്രോസസിങ്ങ് മില്‍ എംഡി ശേഖറാണ് പദ്ധതി വഴിപാടായി സമര്‍പ്പിച്ചത്. പഴനി ക്ഷേത്ര മാതൃകയില്‍ എയര്‍ കൂളര്‍ സംവിധാനമാണ് ഉപയോഗിച്ചത്. ഇനി ചുറ്റമ്പലം, കൗണ്ടിങ്ങ്ഹാള്‍ എന്നിവിടങ്ങളിലും ശീതീകരണ സംവിധാനമൊരുക്കും. സമര്‍പ്പണ ചടങ്ങില്‍
ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ PC ദിനേശന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ പങ്കെടുത്തു.
സമര്‍പ്പണ ചടങ്ങിന് ശേഷം പദ്ധതി സ്‌പോണ്‍സറെയും എഞ്ചിനീയേഴ്‌സിനെയും ദേവസ്വം ഭരണസമിതി ആദരിച്ചു. ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഡോ: വി.കെ.വിജയന്‍ അവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി

See also  ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തെ വരുമാനം ആറ് കോടി, റെക്കോർഡ് കല്യാണവും നടന്നു

Related News

Related News

Leave a Comment