അടി, തിരിച്ചടി , ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് പഞ്ചാബ്

Written by Taniniram

Published on:

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ കാണികള്‍ക്ക് ഹൈലൈറ്റ്‌സ് കാണുന്ന പ്രതീതി നല്‍കി കൊല്‍ക്കത്ത-പഞ്ചാമ്പ് മത്സരം. ഇരുടീമിലെയും ബൗളര്‍മാര്‍ അടിച്ചുപറത്തിയാണ് മത്സരം അവസാനിച്ചത്.ഒരു ടി20 മത്സരത്തില്‍ 42 സിക്സറുകള്‍ റെക്കോര്‍ഡാണ് കൊല്‍ക്കത്തയില്‍ നടന്നത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയത് 20 ഓവറില്‍ 261 റണ്‍സ്. എന്നാല്‍ ഒരു ഓവരും 2 പന്തുകളും ബാക്കി നില്‍ക്കെ സ്‌കോര്‍ മറികടന്നു പഞ്ചാബ്.

ഓപ്പണര്‍മാരായ ജോണി ബെയ്സ്റ്റോ പുറത്താകാതെ നേടിയ സെഞ്ച്വറി 108(48), പ്രഭ്സിംറാന്‍ സിംഗ് 54(20), റൈലി റുസോവ് 26(16), സശാങ്ക് സിംഗ് 68*(28) എന്നിവരുടെ പ്രകടനമാണ് പഞ്ചാബിന്ജയമൊരുക്കിയത്. 24 സിക്സറുകളാണ് കൊല്‍ക്കത്ത ബൗളര്‍മാരെ ഗ്രൗണ്ടിന്റെ എല്ലാവശങ്ങളിലുമായി നിലത്ത് നിര്‍ത്താതെ പഞ്ചാബ് ബാറ്റര്‍മാര്‍ അടിച്ചെടുത്തത്.ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓപ്പണര്‍മാരായ സുനില്‍ നരെയ്ന്‍ 71(32), ഫിലിപ്പ് സാള്‍ട്ട് 75(37) എന്നിവരുടെ കരുത്തിലാണ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. വെങ്കടേഷ് അയ്യര്‍ 39(23), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 28(10), ആന്ദ്രേ റസല്‍ 24(12) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.

See also  മുന്‍ അര്‍ജന്റീന ഫോര്‍വേഡിന് കുത്തേറ്റു

Related News

Related News

Leave a Comment