തൃശ്ശൂരില്‍ എക്കോ ഫ്രണ്ട്‌ലി വോട്ടുകേന്ദ്രങ്ങള്‍

Written by Taniniram

Published on:

തൃശൂര്‍ : ലോകസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ പ്രത്യേക ബൂത്തുകളും സജ്ജമാക്കി അത് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായി. . ജില്ലയില്‍ രണ്ട് ലെപ്രസി ബൂത്തുകള്‍, മൂന്ന് ട്രൈബല്‍ ബൂത്തുകള്‍, ഒന്നു വീതം ഫോറസ്റ്റ്, കോസ്റ്റല്‍ ബൂത്തുകളാണ് സജ്ജീകരിച്ചത് . തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ മുളയം ദാമിയന്‍ ഇന്‍സ്റ്റിട്ട്യൂട്ടും ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ ചാലക്കുടി നിയോജക മണ്ഡലത്തില്‍ കൊരട്ടി ലെപ്രസി ആശുപത്രിയിലെ കുമ്പീസ് മെമ്മോറിയല്‍ ഹാളിലുമാണ് ലെപ്രസി രോഗികളായ വോട്ടര്‍മാര്‍ക്കായി പോളിങ് ബൂത്ത് ഒരുക്കിയത്.

ആലത്തൂരിലെ വടക്കാഞ്ചേരി മണ്ഡലത്തില്‍ വാഴാനി ഇറിഗേഷന്‍ ഓഫീസ്, തൃശൂരിലെ പുതുക്കാട് മണ്ഡലത്തില്‍ ചൊക്കന ഫാക്ടറീസ് റിക്രീയേഷന്‍ ക്ലബ്, ചാലക്കുടി മണ്ഡലത്തില്‍ വാച്ചുമരം ഫോറസ്റ്റ് സ്റ്റേഷന്‍ എന്നിവിടങ്ങളാണ് ട്രൈബല്‍ ബൂത്തുകള്‍. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ കൈപ്പമംഗലത്താണ് 839 വോട്ടര്‍മാര്‍ക്കായി അഴീക്കോട് മനയ്ക്കല്‍ സുനാമി ഷെല്‍ട്ടറില്‍ ഹോസ്റ്റല്‍ ബൂത്ത് പ്രവര്‍ത്തിക്കുന്നത്.

ജില്ലയില്‍ 15 ബൂത്തുകള്‍ സ്ത്രീകള്‍ മാത്രം നിയന്ത്രിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരടക്കം എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകളാണ്.. ആലത്തൂര്‍ മൂന്ന്, തൃശൂര്‍ ഏഴ്, ചാലക്കുടി അഞ്ച് എന്നിങ്ങനെ 15 ബൂത്തുകളാണ് പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കുന്നത്. ജില്ലയില്‍ ഒരു ബൂത്ത് യുവാക്കളായ പോളിങ് ഓഫീസര്‍മാര്‍ നിയന്ത്രിച്ചു.. ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ മുല്ലക്കര എ ബ്ലോക്ക് ഡോണ്‍ ബോസ്‌കോ ഹൈസ്‌കൂളിലാണ് 30 വയസിനു താഴെയുള്ള ഉദ്യോഗസ്ഥര്‍ പോളിങ് ജോലികള്‍ നിര്‍വഹിച്ചത്.

ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥര്‍ പോളിങ് ഡ്യൂട്ടി നിര്‍വഹിച്ചു

ജില്ലയില്‍ ഒരു ബൂത്തില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥര്‍ പോളിങ് ഡ്യൂട്ടി നിര്‍വഹിച്ചു. തൃശൂര്‍ നിയോജകമണ്ഡലത്തിലെ വിയ്യൂര്‍ ഐ.എസ്.ടി.ഇയിലാണിത്. ജില്ലയില്‍ സ്ത്രീ, യുവ, ഭിന്നശേഷി വിഭാഗക്കാര്‍ നിയന്ത്രിക്കുന്ന പോളിങ് ബൂത്തുകള്‍ ഉള്‍പ്പെടെ 495 മാതൃക ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട് . വേനല്‍ കണക്കിലെടുത്ത്
വോട്ടര്‍മാര്‍ക്ക് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പോളിങ് സ്റ്റേഷനുകളില്‍ തണല്‍പന്തലും ഒരുക്കി. പോളിങ് ബൂത്തുകളുടെ
സ്ഥാനം, ലഭ്യമായ സൗകര്യങ്ങള്‍, വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് എന്നിവയെക്കുറിച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിന് ശരിയായ
അടയാളങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പൂര്‍ണമായും ഹരിതച്ചട്ടം പാലിച്ചാണ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രത്യേകം ശൗചാലയങ്ങളും ഉണ്ട്.. ആവശ്യത്തിന് കുടിവെള്ളവും ബൂത്തുകളില്‍ എത്തിച്ചിട്ടുണ്ട് വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും റാമ്പ് സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്.

See also  കുന്നംകുളത്തെ ഇനി മലിനമാക്കിയാൽ പിടിവീഴും!!!

Related News

Related News

Leave a Comment