സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മൂന്നുപേർ കുഴഞ്ഞ് വീണ് മരിച്ചു. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാ (Chandran is a native of Vanivilasini in Ottapalam) ണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പോളിംഗ് ആരംഭിച്ച് 7.30 തോടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടൻ തന്നെ ഒറ്റപ്പാലം (Ottappalam) താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികൻ കുഴഞ്ഞുവീണ് മരിച്ചത്. നിറമെരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയാണ് മരിച്ചത്. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു.
കോഴിക്കോട് കുറ്റിച്ചിറ സ്കൂളിലെ ബൂത്തിൽ എൽഡിഎഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ അനീസ് അഹമ്മദാണ് മരിച്ചത്. രാവിലെ പോളിംഗ് സ്റ്റേഷനിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.