ഇന്നത്തെ നക്ഷത്രഫലം

Written by Web Desk1

Published on:

ഏപ്രിൽ 25, 2024

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, ഉപയോഗസാധനലാഭം, പരീക്ഷാവിജയം ഇവ കാണുന്നു. രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, ഇച്ഛാഭംഗം, അപകടഭീതി, നഷ്ടം, ശത്രുശല്യം, പാഴ്ചെലവ്, ശരീരക്ഷതം ഇവ കാണുന്നു.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, പ്രവർത്തനവിജയം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ബിസിനസിൽ നഷ്ടം, ശരീരസുഖക്കുറവ് ഇവ കാണുന്നു. രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, മത്സരവിജയം, നിയമവിജയം, ശത്രുക്ഷയം ഇവ കാണുന്നു.

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യപരാജയം, മനഃപ്രയാസം, യാത്രാതടസ്സം, പ്രവർത്തനമാന്ദ്യം, ഉത്സാഹക്കുറവ് ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അഭിമാനം, സന്തോഷം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, തർക്കം, അഭിമാനക്ഷതം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സ്ഥാനലാഭം, നിയമവിജയം, ആരോഗ്യം ഇവ കാണുന്നു.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യപരാജയം, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം, മനഃപ്രയാസം ഇവ കാണുന്നു. രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, നിയമവിജയം, ആരോഗ്യം ഇവ കാണുന്നു.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, പാഴ്ചെലവ്, ധനതടസ്സം, ബിസിനസിൽ നഷ്ടം, യാത്രാതടസ്സം, ശരീരസുഖക്കുറവ്, അലച്ചിൽ ഇവ കാണുന്നു.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ശത്രുശല്യം, അഭിമാനക്ഷതം, നഷ്ടം ഇവ കാണുന്നു. രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, തൊഴിൽ ലാഭം, സ്ഥാനലാഭം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റയോഗം, ആരോഗ്യം, നിയമവിജയം ഇവ കാണുന്നു.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യതടസ്സം, കലഹം, അഭിമാനക്ഷതം, നഷ്ടം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. രാത്രി ഒന്‍പതു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.

Leave a Comment