`വോട്ട് ചെയ്‌ത് നേരെ ഇങ്ങോട്ട് പോന്നാൽ സൗജന്യമായി ഐസ്‌ക്രീമും ജിലേബിയുമൊക്കെ വയറുനിറയെ കഴിക്കാം’ ; ഒരു കണ്ടീഷൻ മാത്രം…

Written by Web Desk1

Published on:

ഇൻഡോർ (Indor) : മദ്ധ്യപ്രദേശിലെ ഫുഡ് ഹബ്ബായ ’56 ദുകാൻ’ കടയുടമകൾ തിരഞ്ഞെടുപ്പ് ദിനത്തിൽ ഗംഭീര സർപ്രൈസുകൾ നൽകുന്നു. സംസ്ഥാനത്ത് മേയ് 13 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് ‘ പോഹ, ജിലേബി, ഐസ്‌ക്രീം’ അടക്കമുള്ള ലഘു ഭക്ഷണങ്ങൾ സൗജന്യമായി നൽകുമെന്നാണ് വാഗ്ദ്ധാനം.

എന്നാൽ എല്ലാവർക്കും ഈ ഓഫർ ലഭിക്കില്ലെന്ന് കടയുടമകൾ വ്യക്തമാക്കിയിട്ടുണ്ട്.ആദ്യമണിക്കൂറുകളിൽ വോട്ടുചെയ്യുന്നവർക്കാണ് സൗജന്യ ഭക്ഷണം ലഭിക്കുക. വോട്ട് ചെയ്ത ശേഷം രാവിലെ തന്നെ പൗരന്മാർ കടയിലേക്ക് വരണം. തുടർന്ന് കൈയിലെ മഷി കാണിച്ചാൽ പോഹ, ജിലേബി, ഐസ് ക്രീം എന്നിവ സമ്മാനമായി നൽകുമെന്നാണ് പ്രഖ്യാപനം.

വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കുകയാണ് കടയുടമകളുടെ ലക്ഷ്യം. ‘രാജ്യത്ത് വോട്ടിംഗ് ശതമാനത്തിൽ ഒന്നാം സ്ഥാനത്തുള്ള മണ്ഡലമായി ഇൻഡോറിനെ മാറ്റണം. അതാണ് ഞങ്ങളുടെ ലക്ഷ്യം. രാവിലെ ഏഴിനും ഒൻപതിനും ഇടയിൽ എത്തുന്ന ഉപഭോക്താക്കൾക്കാണ് സൗജന്യ പോഹയും ജിലേബിയുമൊക്കെ നൽകുക. ഈ ഓഫർ ലഭിക്കുന്നതിന്, വോട്ടർമാർ അവരുടെ വിരലിലെ മഷി അടയാളം കാണിക്കണം.’- 56 ദുകാൻ ട്രേഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഗുഞ്ജൻ ശർമ്മ പറഞ്ഞു.

ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാണിജ്യ സ്ഥാപനങ്ങളുടെ യോഗത്തിലാണ് ഇത്തരമൊരു തീരുമാനമുണ്ടായത്. നഗരത്തിലെ മറ്റ് ചില വാണിജ്യ സ്ഥാപനങ്ങളും പല തരത്തിലുള്ള ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. രാവിലെ വോട്ട് ചെയ്യുന്നവർക്ക് നൂഡിൽസും മഞ്ചൂരിയനും സൗജന്യമായി നൽകുമെന്നാണ് പ്രദേശത്തെ ഒരു ഹോട്ടലുടമ അറിയിച്ചിരിക്കുന്നത്. 2019ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇൻഡോർ മണ്ഡലത്തിൽ 69 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ 25.13 ലക്ഷം വോട്ടർമാരാണുള്ളത്.

See also  വയനാട് ദുരന്തം; മരണമടഞ്ഞവരുടെ എണ്ണം 200 ആയി… സ്ഥിതി ഭീതിജനകം…

Leave a Comment