തൃശൂര്‍ പൂരത്തില്‍ അനാവശ്യ ഇടപെടലുകളും നിയന്ത്രണങ്ങളും നടത്തിയ അങ്കിത് അശോകിനെ തത്സ്ഥാനത്ത് നിന്ന് മാറ്റുന്ന നടപടികള്‍ വൈകുന്നു. തെരെഞ്ഞെടുപ്പായതിനാല്‍ കമ്മീഷണറെ മാറ്റുന്നതിന് സര്‍ക്കാരിന് ഇലക്ഷന്‍ കമ്മീഷന്റെ അനുമതി ആവശ്യമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.
പൂരത്തിലെ പോലീസിന്റെ ഇടപെടല്‍ മുമ്പെങ്ങുമില്ലാത്ത വിധം വിമര്‍ശിക്കപ്പെടുകയും തിരഞ്ഞെടുപ്പ് കാലത്ത് അത് തിരിച്ചടിയാകുമെന്നും വന്നതോടെയാണ് അടിയന്തരമായി കമ്മിഷണറെ മാറ്റിനിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്.
വോട്ടെടുപ്പിന് ഇനി രണ്ടു ദിവസമേ ഉള്ളൂ. അതുകൊണ്ടു തന്നെ കമ്മീഷണറെ മാറ്റുന്നതിനെ കമ്മീഷന്‍ അനുകൂലിക്കുന്നില്ലെന്നതാണ് വസ്തുത. തിരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന തസ്തികകളിലെ മാറ്റം തിരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകരിക്കുക പതിവില്ലെന്നാണ് കരുതുന്നത്. കഴിഞ്ഞദിവസവും കമ്മീഷണര്‍ ഓഫീസിലെത്തി പതിവ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു.
പൂരപ്രേമികള്‍ നിരാശയില്‍ തൃശൂരിലെ പോലീസ് കമ്മീഷണര്‍ അങ്കിത് അശോക് ഇതുവരെ മാറിയില്ല
Written by Taniniram
Published on: