Saturday, April 12, 2025

ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കയറി അജ്ഞാതൻ കുത്തിവെപ്പ് നൽകി…

Must read

- Advertisement -

പത്തനംതിട്ട (Pathanamthitta) : റാന്നിയിൽ ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കയറി അജ്ഞാതൻ കുത്തിവെയ്പ്പ് നൽകി. കഴിഞ്ഞ ദിവസമാണ് സംഭവം.റാന്നി വലിയകലുങ്ക് സ്വദേശിനി ചിന്നമ്മയെയാണ് കോവിഡ് ബൂസ്റ്റർ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ചു കുത്തിവെച്ചത്.

മൂന്നാമത്തെ ഡോസ് കോവിഡ് വാക്സിൻ എടുക്കാത്തതിനാൽ അതിനായി എത്തിയതാണെന്നാണ് ബൈക്കിൽ എത്തിയ യുവാവ് ചിന്നമ്മയോട് പറഞ്ഞത്. നിരവധി തവണ ചിന്നമ്മ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും യുവാവ് നിർബന്ധിച്ച് കുത്തിവെച്ചു.

നടുവിന് ഇരുവശത്തും ഇഞ്ചക്ഷൻ നൽകി എന്ന് ചിന്നമ്മ പറഞ്ഞു. കുത്തിവെയ്ക്കാൻ ഉപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് നൽകിയ ശേഷമാണ് യുവാവ് മടങ്ങിയത്. റാന്നി താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ചിന്നമ്മയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.ആരാണ് കുത്തിവെച്ചതെന്നോ എന്താണ് കുത്തിവെച്ചതെന്നോ വ്യക്തതയില്ല.സംഭവത്തിൽ റാന്നി പോലീസ് ​കേ​സെടുത്ത് അന്വേഷണം ആരംഭിച്ചു.

See also  വരുന്നൂ …. കൊവിഡിനേക്കാൾ 100 ഇരട്ടി ഭീകരനായ പകർച്ചവ്യാധി…..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article