Friday, April 18, 2025

10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

Must read

- Advertisement -

ബംഗളൂരു (Bangaluru): 10 അനാക്കോണ്ട പാമ്പുകളു (Anaconda snakes) മായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തി (Arrived at Bangalore Kempagowda Airport) ൽ യുവാവ് പിടിയിലായി. ബാങ്കോക്കിൽ നിന്ന് ബംഗളൂരുവിലെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാഗുകളിൽ നിന്ന് 10 മഞ്ഞ അനാക്കോണ്ട പാമ്പുകളെ കണ്ടെത്തി.

അനാക്കോണ്ട പാമ്പുകളെ കടത്തിയത് പിടികൂടിയത് ചിത്രങ്ങൾ സഹിതം ബംഗളൂരു കസ്റ്റംസ് അധികൃതർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വലുതും ചെറുതുമായ 10 മഞ്ഞ അനാക്കോണ്ടകളെ ബാഗിനുള്ളിൽ നിറച്ച നിലയിലായിരുന്നു. ഇവയെ അധികൃതർ കസ്റ്റഡിയിലെടുത്തു. വനംവകുപ്പിന് കൈമാറും.

പ്രധാനമായും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ജലാശയങ്ങളോട് ചേർന്ന് കാണപ്പെടുന്ന പാമ്പുകളാണ് മഞ്ഞ അനാക്കോണ്ടകൾ. പരാഗ്വേ, ബോളീവിയ, ബ്രസീൽ, അർജന്‍റീന, യുറുഗ്വേ രാജ്യങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്.

വന്യജീവികളെ കടത്തുന്നത് ഇന്ത്യയിൽ നിയമപ്രകാരം ശിക്ഷാർഹമാണ്. ബംഗളൂരു വിമാനത്തിൽ കഴിഞ്ഞ വർഷം മാത്രം 234 വന്യജീവികളെയാണ് കടത്തുകാരിൽ നിന്ന് പിടികൂടിയത്. കങ്കാരുക്കുഞ്ഞിനെ വരെ ഇത്തരത്തിൽ കടത്താൻ ശ്രമിച്ചിട്ടുണ്ട്.

See also  വയറുവേദനയുമായെത്തിയ 60കാരന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 16 ഇഞ്ച് വലിപ്പമുള്ള …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article