ഒറ്റരാത്രി കൊണ്ടുണ്ടായത് 80-ലേറെ ഭൂചലനങ്ങൾ; വിറങ്ങലിച്ച് തായ്‌വാൻ

Written by Taniniram CLT

Published on:

തായ്‌വാനി(Taiwan)ൽ ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി ഉണ്ടായത് 80-ലേറെ ഭൂചലനങ്ങൾ (Earthquake). കിഴക്കൻ കൗണ്ടിയായ ഹുവാലീനിൽ ആണ് ഭൂചലനങ്ങൾ അനുഭവപ്പെട്ടത്. 6.3 തീവ്രത രേഖപ്പെടുത്തിയതായിരുന്നു ഏറ്റവും ശക്തിയേറിയ ഭൂചലനം. തായ്‌വാൻ നഗരമായ തായ്പേയിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകളുണ്ടായി. ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല.

ഈ മാസം ആദ്യം തായ്‌വാനിലുണ്ടായ ഭൂചലനത്തിൽ 14 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അന്നുണ്ടായത്. ഇതിന് ശേഷവും നൂറിലേറെ തവണ തായ്‌വാനിൽ ഭൂചലനങ്ങളുണ്ടായിരുന്നു.

Related News

Related News

Leave a Comment