തൃശൂരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

Written by Taniniram

Published on:

തൃശൂര്‍ മാപ്രാണത്ത് ബസ് സ്റ്റോപ്പിന് സമീപമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിലാണ് ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ബാങ്കിനുള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
വൈകീട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. ബാങ്കിലെ ലോക്കര്‍ മുറിയിലെ ജീവനക്കാരായ മൂന്ന് സ്ത്രീകളാണ് ബോധരഹിതരായി കിടക്കുന്നത് സഹപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ആറ് മണിയായിട്ടും ഇവര്‍ പുറത്തേക്ക് വരാത്തതിനാല്‍ ലോക്കര്‍ മുറിയിലേക്ക് ചെന്നുനോക്കിയപ്പോഴാണ് ഇവര്‍ വീണുകിടക്കുന്നത് കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബാങ്കില്‍ ഏറെ നേരം വൈദ്യുതി ഉണ്ടായിരുന്നില്ല. ജനറേറ്ററിലാണ് മൂന്ന് മണിക്കൂറോളം ബാങ്ക് പ്രവര്‍ത്തിച്ചത്. ഈ സമയത്ത് ജനറേറ്റര്‍ മുറിയുടെ ജനല്‍ ഉള്‍പ്പെടെ അടച്ചിട്ടിരിക്കുകയായിരുന്നു. ജനറേറ്ററില്‍ നിന്ന് കാര്‍ബണ്‍ മോണോക്സൈഡ് രൂപപ്പെട്ടതാകാം ജീവനക്കാര്‍ ബോധരഹിതരാകാന്‍ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ അട്ടിമറിയില്ലായെന്ന് തീരുമാനത്തിലെത്താന്‍ കഴിയകയൂളളൂവെന്നും പോലീസ് അറിയിച്ചു.

See also  ദേവികുളത്തും ചിന്നക്കനാലിലും ചക്കക്കൊമ്പനും പടയപ്പയും……

Related News

Related News

Leave a Comment