400 ലക്ഷ്യമിടുന്ന ബിജെപിക്ക് തിരഞ്ഞെടുപ്പിന് മുമ്പെ ഒരു സീറ്റ്;സൂറത്തില്‍ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

Written by Taniniram

Published on:

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യവിജയം ബിജെപിക്ക്. ഇത്തവണ 400 സീറ്റെ മുദ്രാവാക്യവുമായി പ്രചാരണം നടത്തുന്ന ബിജെപിക്ക് ഗുജറാത്തില്‍ ആദ്യ വിജയം. സൂറത്തിലെ സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ വിജയിക്കുന്ന ആദ്യ ബിജെപി എംപിയായി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നീലേഷ് കുംഭാനിയുടെയും ഡമ്മി സ്ഥാനാര്‍ഥിയുടെയും പത്രിക കഴിഞ്ഞ ദിവസം തള്ളിയത് കോണ്‍ഗ്രസിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നിലേഷിനെ നിര്‍ദേശിച്ച മൂന്നുപേരും ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലത്തില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് റിട്ടേണിങ് ഓഫിസര്‍ നാമനിര്‍ദേശ പത്രിക തള്ളിയത്. സൂറത്തില്‍ കോണ്‍ഗ്രസിന്റെ പകരക്കാരനായ സ്ഥാനാര്‍ഥി സുരേഷ് പദ്ലസയെ നിര്‍ദേശിച്ചയാളും പിന്‍മാറി. ഈ പത്രികയും അസാധുവായതോടെ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയില്ലാത്ത അവസ്ഥയായി. ബാക്കിയുണ്ടായിരുന്ന ബിഎസ്പി സ്ഥാനാര്‍ഥിയും ഏഴ് സ്വതന്ത്രരും പത്രിക പിന്‍വലിക്കുകയും ചെയ്തു. മുകേഷ് ദലാലിനെ എംപിയായി അംഗീകരിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് സൂറത്ത് ജില്ലാ കലക്ടര്‍ കൈമാറി.

See also  വിവാഹ ഘോഷയാത്ര മരണയാത്രയായി; ട്രാക്‌ടർ തലകീഴായി മറിഞ്ഞ് 13 മരണം…

Related News

Related News

Leave a Comment