ലോക ബാങ്ക് പ്രസിഡന്റായി ഇന്ത്യന്‍ വംശജനായ അജയ് ബംഗ ചുമതലയേറ്റു. ഡേവിഡ് മാല്‍പാസിന്റെ പിന്‍ഗാമിയായാണ് ബംഗ ലോകബാങ്കിന്റെ ചുമതലയേല്‍ക്കുന്നത്.
അഞ്ച് വര്‍ഷമാണ് ലോകബാങ്ക് പ്രസിഡന്റിന്റെ കാലാവധി. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള ആഗോള വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യം കണക്കിലെടുത്താണ് ബൈഡന്‍ ഭരണകൂടം അജയ് ബംഗയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.