ഐഐടികളിൽ നിന്ന് 5 വർഷത്തിനിടെ പഠനം നിർത്തിയത് 13,600-ലേറെ ന്യൂനപക്ഷ വിദ്യാർത്ഥികൾ

Written by Taniniram1

Published on:

അഞ്ച് വർഷത്തിനിടെ ഇന്ത്യയിലെ ഐഐടികളിൽ നിന്നും ഐഐഎമ്മുകളിൽ നിന്നും (IITs & IIMs) കേന്ദ്ര സർവ്വകലാശാലകളിൽ നിന്നും പഠനം നിർത്തിയത് 13,600-ലേറെ പട്ടിക ജാതി, പട്ടിക വർ​ഗ, ന്യൂനപക്ഷ വിദ്യാർത്ഥികൾ. ഇന്ന് ലോക്സഭയിൽ ബഹുജൻ സമാജ് പാർട്ടി എംപി റിതേഷ് പാണ്ഡെയുടെ ചോദ്യത്തിന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സുബാഷ് സർക്കാർ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.ഇന്ത്യയിലെ ഐഐടികളിൽ നിന്ന് 5 വർഷത്തിനിടെ പഠനം നിർത്തിയത് 13,600-ലേറെ ന്യൂനപക്ഷ വിദ്യാർത്ഥികൾ

കേന്ദ്ര സർവ്വകലാശാലകളിൽ നിന്ന് ഒബിസി വിഭാ​ഗത്തിൽ നിന്നുള്ള 4,596 വിദ്യാർത്ഥികളും, 2,424 പട്ടികജാതി വിദ്യാർത്ഥികളും, 2,622 പട്ടികവർഗ്ഗ വിദ്യാർത്ഥികളും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പഠനം നിർത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (IIT) ഒബിസി വിഭാ​ഗത്തിൽ നിന്നുള്ള 2,066 വിദ്യാർത്ഥികളും 1,068 പട്ടികജാതി വിദ്യാർത്ഥികളും പട്ടികവർഗ്ഗത്തിൽ നിന്നുള്ള 408 വിദ്യാർത്ഥികളും കോഴ്‌സുകൾ ഉപേക്ഷിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (IIM) മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള 163 വിദ്യാർത്ഥികളും, 188 പട്ടികജാതി വിദ്യാർത്ഥികളും, 91 പട്ടികവർഗ്ഗ വിദ്യാർത്ഥികളും ഈ കാലയളവിൽ കൊഴിഞ്ഞുപോയതായും കണക്കുകൾ വ്യക്തമാക്കുന്നു.

See also  അരി കടത്തലിൽ നാല് അധ്യാപകർക്ക് സസ്‌പെൻഷൻ

Leave a Comment