മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്ര നടത്തിയപ്പോള്‍ താരമായത് യാത്ര ചെയ്ത ബസ് ആയിരുന്നു. അഭ്യൂഹങ്ങള്‍ക്കിടയില്‍ സസ്‌പെന്‍സായാണ് ബസ് അന്ന് സര്‍ക്കാര്‍ അവതരിപ്പിച്ചത്. മാധ്യമങ്ങള്‍ക്ക് ബസിനകത്ത് കയറി ചിത്രീകരിക്കാനും അന്ന് അവസരം നല്‍കി. മന്ത്രിമാര്‍ കേരളപര്യടനം നടത്തിയ ബസ്സ് എന്ന നിലയില്‍ ബസ്സിന് വലിയ പ്രാധാന്യം ലഭിക്കുമെന്നായിരുന്നു അന്നത്തെ വാദം. എന്നാല്‍ യാത്ര അവസാനിച്ചതിന് പി്ന്നാലെ ബസ് കെഎസ്ആര്‍ടിസിക്ക് കൈമാറി.
ബസിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. ആരും തിരഞ്ഞുനോക്കാനില്ലാതെ പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌സില്‍ ഒരുമൂലയില്‍ വെറുതെ കിടക്കുകയാണ്.
നവകേരളയാത്രയ്ക്ക് ശേഷം ബസ് വിനോദയാത്രകള്‍ക്ക് ഉപകരിക്കുന്ന തരത്തില്‍ മാറ്റം വരുത്തിയിരുന്നു. സീറ്റുകള്‍ ക്രമീകരിച്ച് ലഗേജുകള്‍ വയക്കാനുളള ഇടം കണ്ടെത്തി. മുഖ്യമന്ത്രി ഇരുന്ന വിലകൂടിയ സീറ്റ് അഴിച്ചുമാറ്റി. എന്നാല്‍ ഗതാഗതമന്ത്രി ആന്റണി രാജു മാറി ഗണേഷ് വന്നതോടെ ബസില്‍ അധികൃതര്‍ക്ക് താത്പര്യം കുറയുകയായിരുന്നു.