റാന്നി: വീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചുരുളഴിയുന്നു. വെച്ചൂച്ചിറ മുക്കുട്ടുതറ കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിന്റെ ഭാര്യ സൗമ്യ (35) യുടെ തൂങ്ങിമരണത്തില്‍ ഭര്‍ത്താവ് സുനില്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ച ശേഷം ഭര്‍ത്താവ് സൗമ്യയ്ക്ക് ഫാനില്‍ കയര്‍ കെട്ടിക്കൊടുത്ത് തൂങ്ങിമരിക്കാന്‍ സഹായിച്ചശേഷം തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടതായി അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്.
സുഹൃത്തും തന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം മനസിലാക്കിയ സുനില്‍. പ്രതികാരമായി സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാന്‍ ആവശ്യപ്പെട്ടു. സുഹൃത്തിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയതോടെ അവിഹിത കഥകള്‍ പുറത്തു വരുമെന്ന് ഭയന്ന ദമ്പതികള്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സൗമ്യ മുക്കുട്ടുതറയിലുള്ള സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി നോക്കി വരികയാണ്. സുനില്‍ ഡ്രൈവര്‍ ജോലിക്കും പോകും.
സുനിലും മുക്കൂട്ടുതറ സ്വദേശിയും അടുത്ത സുഹൃത്തുക്കളാണ്. വീട്ടിലും സുഹൃത്ത് നിത്യസന്ദര്‍ശനം ഉണ്ടായിരുന്നു. ഇതിനിടെ സുഹൃത്തും സൗമ്യയുമായും അടുത്ത് ഇടപഴകുകയും അവിഹിതബന്ധം തുടങ്ങുകയും ചെയ്തു. . സുഹൃത്തിന്റെ ഭാര്യയുടെ സ്വര്‍ണാഭരണങ്ങളും പണവും സുനില്‍ മുഖേനെ സൗമ്യക്ക് കൊടുക്കുമായിരുന്നു. ഇതിന് പ്രത്യുപകാരമായാണ് സൗമ്യ മുക്കൂട്ടുതറ സ്വദേശിക്ക് വഴങ്ങിയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
സംഭവം മനസിലാക്കായ സുനില്‍ സുഹൃത്തിന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിന് ആവശ്യമുന്നയിച്ചു. എന്നാല്‍ യുവതി വഴങ്ങാന്‍ കൂട്ടാക്കിയില്ല. ഇക്കാര്യത്തെച്ചൊല്ലി ഭര്‍ത്താവുമായി വഴക്കിട്ട് യുവതി സ്വന്തം വീട്ടിലേക്ക് പോയി. നിരന്തരം ശല്ല്യമായപ്പോള്‍ യുവതി എരുമേലി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇക്കാര്യങ്ങള്‍ പുറത്തറിഞ്ഞാല്‍ നാണക്കേടാകുമെന്ന് ഭയന്നാണ് ഇരുവരും മരിക്കാന്‍ തീരുമാനിച്ചത്. സുനില്‍ കുമാറിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. വെച്ചൂച്ചിറ പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍. റോജ്, എസ് ഐ രതീഷ് കുമാര്‍, എസ് സി പി ഓ പി കെ ലാല്‍, സി പി ഓ അനു കൃഷ്ണന്‍ എന്നിവരാണ് അന്വേഷണത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്തത്.