വയനാട് സുഗന്ധഗിരി മരംമുറിക്കല്‍ കേസില്‍ മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ സര്‍ക്കാര്‍ മരവിപ്പിച്ചു. ഇവരുടെ വിശദീകരണം വാങ്ങാതെ സസ്‌പെന്റ് ചെയ്തതിലാണോ സര്‍ക്കാര്‍ നടപടിയെന്നതും വ്യക്തമല്ല. നേരത്തെയിറങ്ങിയ ഉത്തരവ് മരവിപ്പിച്ചുവെന്ന് മാത്രമാണ് പുതിയ ഉത്തരവിലുളളത്.
വയനാട് ഡിഎഫ്ഒ എ ഷജ്ന, കല്‍പ്പറ്റ ഫ്‌ലയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ എം സജീവന്‍, ഗ്രേഡ് ഡെപ്യൂട്ടി ബീരാന്‍കുട്ടി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങിയത്. സജ്‌നയുടെ ഭാഗത്തുനിന്നും ഗുരുതരമായ കൃത്യവിലോപവും സര്‍ക്കാര്‍ താല്‍പര്യം സംരക്ഷിക്കുന്നതിനുള്ള പരാജയവും ഉണ്ടായിട്ടുണ്ടെന്നും വനംവകുപ്പ് അഡിഷണല്‍ സെക്രട്ടറി ഷാജന്‍ എ പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നു.