Saturday, August 16, 2025

കുഞ്ഞുന്നാളിലെ വാക്ക് പാലിച്ച് മകള്‍; സര്‍പ്രൈസ് കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് അച്ഛനും അമ്മയും

Must read

- Advertisement -

മുംബൈ (Mumbai) : കുഞ്ഞായിരിക്കുമ്പോള്‍ വലുതായാല്‍ അച്ഛനും അമ്മയ്ക്കും വേണ്ടി പലതും ചെയ്യുമെന്നൊക്കെ മക്കള്‍ പല വാഗ്ദാനങ്ങളും നല്‍കാറുണ്ട്. വലുതാകുമ്പോള്‍ മക്കള്‍ ആ പറഞ്ഞതൊക്കെ ചെയ്യുമെന്ന് ഓര്‍ത്തിരിക്കാറില്ല, കുഞ്ഞുങ്ങളും ഓര്‍ത്തിരിക്കാറില്ല. എന്നാല്‍ കുഞ്ഞുമനസ്സിലെ ആ കരുതല്‍ മറക്കാതെ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ഒരു മകള്‍.

ആരതി സാവന്ത് എന്ന ഇന്‍സ്റ്റഗ്രാം ഉടമയാണ് തന്റെ അച്ഛന് നല്‍കിയ സര്‍പ്രൈസ് വീഡിയോ പങ്കുവച്ചത്. ‘അച്ഛന്റെ പണ്ടു മുതലേയുള്ള ആഗ്രഹമായിരുന്നു ഒരു റോയല്‍ എന്‍ഫീൽഡ് ബുള്ളറ്റ്, പലവട്ടം അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കുഞ്ഞായിരുന്നപ്പോള്‍ താന്‍ അച്ഛന് വാക്കുകൊടുത്തിരുന്നതാണ് വലുതായിട്ട് ജോലി കിട്ടി കഴിഞ്ഞാല്‍ അച്ഛന് എന്തായാലും ബുള്ളറ്റ് വാങ്ങിത്തരും എന്ന്. എനിക്ക് ജോലി കിട്ടിയപ്പോള്‍ മുതല്‍ ഞാന്‍ അതിനുവേണ്ടി പണം സ്വരുക്കൂട്ടി. എന്റെ അച്ഛനെപ്പോലെ തന്നെ എനിക്ക് പ്രധാനപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹവും.

ബുള്ളറ്റ് സ്വന്തമായി വാങ്ങാനുള്ള തുകയൊന്നും എന്റെ കൈയ്യിലുണ്ടായിരുന്നില്ല. പക്ഷേ ഓരോ തവണയും അച്ഛന്‍ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ചെയ്തു തന്ന കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ എങ്ങനെയും ബുള്ളറ്റ് വാങ്ങി കൊടുക്കണമെന്ന ആഗ്രഹം എന്നില്‍ അതിശക്തിയായി ഉടലെടുക്കും. അച്ഛന്‍ കുടുംബത്തിനായി അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരുപാട് കാര്യങ്ങള്‍ ത്യജിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനായിരുന്നു അത്. ഇന്ന് അച്ഛന്റെ ജീവിതാഭിലാഷം എനിക്ക് സാധിച്ചു കൊടുക്കാനായി. ഒരുപാട് സ്‌നേഹവും കടപ്പാടുമുണ്ട് അച്ഛനോട്’ എന്ന ഹൃദ്യമായ ഒരു കുറിപ്പിനൊപ്പമാണ് ആരതി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അച്ഛന്റെയും അമ്മയുടെയും കണ്ണുകള്‍ തുണികൊണ്ട് കെട്ടിവച്ചാണ് ഷോറൂമിലേക്ക് ആരതി അവരെ കൊണ്ടുവരുന്നത്. മകളുടെ സര്‍പ്രൈസ് കണ്ട് ഇരുവരും അതീവ സന്തോഷത്തിലാണ്. അച്ഛനും അമ്മയും ബുള്ളറ്റില്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ക്രോം റെഡ് നിറത്തിലുള്ള 1.93 ലക്ഷം രൂപ മുതല്‍ 2.24 ലക്ഷം രൂപ വരെ വിലവരുന്ന ക്ലാസിക് 350യുടെ മോഡലാണ് ആരതി അച്ഛന് സമ്മാനിച്ചിരിക്കുന്നത്.

See also  ബെംഗളൂരു കമ്പളയത് ….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article