Saturday, April 19, 2025

ശ്രീരാമ നവമി; അയോധ്യ രാമ ക്ഷേത്രത്തിൽ ഇന്ന് ദർശനം 19 മണിക്കൂർ

Must read

- Advertisement -

ശ്രീരാമനവമി (Sri Rama Navami) യോടനുബന്ധിച്ച് അയോധ്യയിലെ ശ്രീരാമ ക്ഷേത്രം (Sri Rama Temple in Ayodhya) 19 മണിക്കൂർ ദർശനത്തിനായി തുറന്ന് നൽകുമെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു. നവമി ദിവസമായ ഏപ്രിൽ 17 ബുധനാഴ്ച പുലർച്ചെ 3.30 ന് മംഗള ആരതി ചടങ്ങുകൾ നടന്നു. രാത്രി 11 വരെ ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകും. ഇതിനിടയിൽ നാല് തവണ നിവേദ്യ സമർപ്പണത്തിനായി അഞ്ച് മിനിട്ട് നേരം വീതം ക്ഷേത്രം അടയ്ക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ശേഷം വലിയ ഭക്തജനത്തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ള ദിവസമാണ് ശ്രീരാമനവമി. തിരക്കുകൾ കണക്കിലെടുത്ത് വിശിഷ്ട വ്യക്തികൾ ഏപ്രിൽ 19 ന് ശേഷം മാത്രമേ ക്ഷേത്രം സന്ദർശിക്കാൻ എത്താവൂ എന്ന് ക്ഷേത്ര ട്രസ്റ്റ് അഭ്യർത്ഥിച്ചിരുന്നു. ഏപ്രിൽ 16 മുതൽ 18 വരെ ദർശനത്തിനുള്ള പ്രത്യേക ബുക്കിംഗ് സംവിധാനവും താത്കാലികമായി നിർത്തി വച്ചിട്ടുണ്ട്. ഈ കാലയളവിൽ ദർശനത്തിന് എത്തുന്ന എല്ലാവരും ഒരേ വരിയിലാകും നിൽക്കേണ്ടി വരിക.

ഇന്ന് പുലർച്ചെ 3.30 നുള്ള ബ്രഹ്മ മുഹൂർത്തം മുതൽ രാത്രി 11 വരെ ഭക്തർക്ക് ദർശനം നടത്താനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഒപ്പം ഭക്തർ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ട് വരരുതെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭക്തർക്കായി സുഗ്രീവ് ക്വിലയിൽ ഒരു സഹായ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെ രാം നവമി ആഘോഷങ്ങൾ ദൂരദർശൻ വഴി പ്രസാർ ഭാരതി സംപ്രേഷണം ചെയ്യും കൂടാതെ അയോധ്യയിലെ മുൻസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ ചടങ്ങുകളുടെ തത്സമയ സംപ്രേഷണത്തിനായി അയോധ്യയിൽ ഉടനീളം 100 ഓളം എൽഇഡി സ്ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്.

See also  ഓട്ടിസം പാർക്കിൽ ക്രിസ്മസ് ആഘോഷിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article