ചൈനയിലെ റെയിൽവേ സ്റ്റേഷൻ ഭീമൻ സാനിറ്ററി പാഡ് പോലെ…

Written by Web Desk1

Updated on:

ചൈന (China) യിലെ ഒരു റെയിൽവേ സ്റ്റേഷന്റെ ഡിസൈൻ (Design of railway station) ഇപ്പോൾ സോഷ്യൽ മീഡിയ (Social media) യിൽ ആകെയും ചർച്ചയായി മാറിയിരിക്കുകയാണ്. അത് നിർമ്മിക്കാനാവശ്യമായി വരുന്ന തുകയോ അല്ലെങ്കിൽ അതിലുണ്ടാക്കാൻ പോകുന്ന സൗകര്യങ്ങളോ ഒന്നുമല്ല സ്റ്റേഷൻ ചർച്ചയാവാൻ കാരണം. അതിന്റെ ആകൃതിയാണ് ഈ ചർച്ചകൾക്കെല്ലാം കാരണമായിത്തീർന്നിരിക്കുന്നത്.

ചൈനയിലെ നാൻജിംഗ് നോർത്ത് റെയിൽവേ സ്റ്റേഷനാ (Nanjing North Railway Station, China) ണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ആ സ്റ്റേഷൻ. സ്റ്റേഷന്റെ ഡിസൈനിനെ ഒരു ഭീമൻ സാനിറ്ററി പാഡിനോടാണ് ആളുകൾ ഉപമിക്കുന്നത്. ബിബിസി പറയുന്നതനുസരിച്ച്, നോർത്ത് നാൻജിംഗ് സ്റ്റേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത് ‘പ്ലം ബോസ’മിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ്. ഇതിൽ എവിടെയാണ് പ്ലം ബോസം എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്.

“ഇതൊരു ഭീമൻ സാനിറ്ററി പാഡ് പോലെയാണ് ഉള്ളത്. ഇത് ഒരു പ്ലം ബ്ലോസം പോലെയാണ് എന്ന് പറയുന്നത് ലജ്ജാകരമാണ്” എന്നാണ് ചൈനയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്‌ബോയിൽ ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. “ഇത് കാണുമ്പോൾ തന്നെ ഒരു സാനിറ്ററി പാഡ് പോലെയുണ്ട് എന്ന് നമുക്ക് തോന്നുന്നുണ്ട്. ആർക്കിടെക്ടിന് എന്തുകൊണ്ടാണ് അങ്ങനെ തോന്നാത്തത്” എന്നാണ് മറ്റൊരാൾ ചോദിച്ചത്.

Leave a Comment