Tuesday, May 20, 2025

എഎസ്ഐയെ വെടിവച്ച് കൊന്ന ശേഷം രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമം പാഴായി, പിന്നാലെ ജീവനൊടുക്കി…

Must read

- Advertisement -

നന്ദ് നഗരി (Nandh Nagari) : ഡൽഹി (Delhi) യിൽ പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ വെടിവച്ച് കൊലപ്പെടുത്തിയ യുവാവ്, കടന്നുകളയാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ ജീവനൊടുക്കി. എഎസ്ഐ ദിനേശ് ശർമ (Dinesh Sarma) യാണ് വെടിയേറ്റ് മരിച്ചത്. ദിനേശിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമിത് കുമാറിനും വെടിയേറ്റിട്ടുണ്ട്.

വെടിയുതിർത്ത മുകേഷ്, സംഭവശേഷം ഓട്ടോറിക്ഷയിൽ കയറി കടന്നുകളയാൻ ശ്രമിച്ചെങ്കിലും ‍ഡ്രൈവർ വണ്ടിയെടുക്കാൻ തയാറായില്ല. ഇതോടെ ഓട്ടോറിക്ഷ ഡ്രൈവർക്കു നേരെയും പ്രതി വെടിവച്ചെങ്കിലും അയാൾക്കു പരുക്കേറ്റില്ല. ജനങ്ങൾ തടിച്ചുകൂടിയതോടെ മുകേഷ് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു.

See also  ഏറ്റവും കൂടുതൽ വിമാനയാത്രക്കാർ എത്തുന്നത് ഇവിടെയാണ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article