Thursday, July 3, 2025

‘വിഷമില്ലാത്ത പാമ്പാണ് ട്രെയിനിൽ വച്ച് യുവാവിനെ കടിച്ചത് ’: തെങ്കാശി സ്വദേശി ആശുപത്രി വിട്ടു

Must read

- Advertisement -

ഏറ്റുമാനൂർ (Ettumanoor) : ട്രെയിൻ (Train) യാത്രയ്ക്കിടെ പാമ്പുകടിയേറ്റ് കോട്ടയം–മെഡിക്കൽ കോളജിൽ (Kottayam – Medical College) ചികിത്സയിലായിരുന്ന തെങ്കാശി ശങ്കരംകോവിൽ ചിന്നക്കോവിലകംകുളം സ്വദേശി കാർത്തിക് (Karthik) ആശുപത്രിവിട്ടു. യുവാവിനെ കടിച്ചത് വിഷമില്ലാത്ത പാമ്പാണെന്ന നിഗമനത്തിലാണ് ആശുപത്രി അധികൃതർ.

ഗുരുവായൂർ–മധുര എക്സ്പ്രസിൽ തിങ്കളാഴ്ച രാവിലെ പത്തോടെ പിറവം റോഡ്–ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടെയാണ് കാർത്തിക്കിനെ പാമ്പുകടിച്ചത്. തുടർന്ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കിയ ‌യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പി‌ക്കുകയായിരുന്നു. കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിൽ പരിശോധന നടത്തിയ ശേഷം കോച്ച് അടയ്ക്കുകയും യാത്രക്കാരെ കോച്ചിൽ നിന്നു മാറ്റുകയും ചെയ്യുകയായിരുന്നു.

See also  പാമ്പിനെ വായ്ക്കകത്താക്കി ഷോ നടത്തിയ 21കാരന് ദാരുണാന്ത്യം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article