Friday, April 18, 2025

കളി കാര്യമായി..ബിഗ്‌ബോസ് താരം ജാസ്മിനുമായുളള ബന്ധം അവസാനിപ്പിക്കുന്നതായി ഭാവി വരന്‍

Must read

- Advertisement -

ബിഗ്‌ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചത് മുതല്‍ ചര്‍ച്ചാവിഷയമായ മത്സരാര്‍ത്ഥിയായ യൂടൂബറായ ജാസ്മിന്‍. സഹമത്സരാര്‍ത്ഥിയായ ഗബ്രിയുമായി ചേര്‍ന്നുളള ഗെയിംപ്ലാനുകള്‍ വിജയിച്ചതോടെ ഹൗസിലുളള മറ്റ് മത്സരാര്‍ത്ഥികള്‍ ഇവര്‍ക്കെതിരായി. ഹൗസില്‍ പുറത്ത് നിന്നുളള വൈല്‍ഡ് കാര്‍ഡുകള്‍ കയറുകയും ഇവരുടെ ബന്ധത്തെ അനാവശ്യമായി ചോദ്യം ചെയ്യുകയും ചെയ്തു.

കഴിഞ്ഞ വീക്കെന്‍ഡ് എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാല്‍ നിങ്ങളുടെ ബന്ധം പ്രണയമാണോ ഫ്രണ്ട്ഷിപ്പാണോ എന്ന ചോദ്യവുമായെത്തിയിരുന്നു. എന്നാല്‍ പ്രണയമല്ലെന്ന കൃത്യമായ ഉത്തരത്തിലെത്താന്‍ ജാസ്മിനോ ഗബ്രിക്കോ സാധ്യച്ചില്ല. എന്നാല്‍ ഈ സംഭവങ്ങള്‍ കാര്യമായി ബാധിച്ചത് ഹൗസിന് പുറത്താണ്. ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിരുന്ന അഫ്‌സല്‍ അമീറിന്റെ വികാരഭരിതമായ കുറിപ്പ് സോഷ്യല്‍ മീഡിയില്‍ വൈറലാണ്.
ബിഗ്‌ബോസ് എന്ന വൃത്തികെട്ട ഷോ മൂലം എന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുന്നില്‍ ഞാന്‍ ജോക്കറായി. വാഗ്ദാനങ്ങള്‍ പാലിക്കാത്ത ജാസ്മിനുമായുളള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നൂവെന്നാണ് പോസ്റ്റില്‍ പറയുന്നത്.

See also  എമ്പുരാന്റെ മാസ് എന്‍ട്രി; തീയറ്ററുകള്‍ പൂരപറമ്പാക്കി ആരാധകര്‍, കേരളത്തില്‍ 746 തീയറ്ററുകളില്‍ പ്രദര്‍ശനം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article