Saturday, April 5, 2025

‘കെ കെ ശൈലജക്ക് എതിരെ നടക്കുന്നത് സംസ്കാരശൂന്യമായ സൈബർ ആക്രമണം’: പി കെ ശ്രീമതി

Must read

- Advertisement -

വടകര (Vadakara) എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജ (LDF candidate KK Shailaja) ക്കെതിരായ അപവാദ പ്രചാരണത്തിൽ തെരെഞ്ഞെടുപ്പ് കമ്മീഷന് (Election Commission) പരാതി നൽകി പി കെ ശ്രീമതി (P K Sreemathi) ശൈലജ (Shailaja) യ്ക്കെതിരെ നടക്കുന്നത് സംസ്കാരശൂന്യമായ സൈബർ ആക്രമണ (cyber attack) മെന്ന് പി കെ ശ്രീമതി പറഞ്ഞു. ടീച്ചറുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല പരാമർശങ്ങളാണ് സൈബറിടത്തിൽ നടക്കുന്നത്.

ശൈലജ ടീച്ചറുടെ ജനപ്രീതിയിൽ വിറളി പിടിച്ചവാണ് നീചമായ സൈബർ ആക്രമണം നടത്തുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു. തികച്ചും സ്ത്രീ വിരുദ്ധ പരാമർശങ്ങളിലൂടെ വ്യക്തിഹത്യ നടക്കുകയാണ്. കേരളത്തിൻ്റെ മുൻ ആരോഗ്യ മന്ത്രി, എം എൽ എ, മഹിളാ അസോസിയേഷൻ നേതാവ് തുടങ്ങിയ നിലകളിലെല്ലാം അറിയപ്പെടുന്ന വ്യക്തിത്വത്തെയാണ് ഇങ്ങനെ ഹീനമായി അധിക്ഷേപിച്ചിരിക്കുന്നത്.
ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നുവെന്നും പി കെ ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചു.

See also  സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത ചൂടിന് സാധ്യത…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article