മൂന്നാം തവണയും അധികാരത്തിലേറാന്‍ തയ്യാറെടുത്ത് ബിജെപി.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 14 ഭാഗങ്ങളുള്ള പ്രകടനപത്രിക പുറത്തിറക്കി. പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി എല്ലാമലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്നത് ശ്രദ്ധേയമായി. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുക ലക്ഷ്യം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബുള്ളറ്റ് ട്രെയിന്‍ ഇടനാഴി കൊണ്ടുവരും.
രാജ്യത്ത് പുതിയ വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളും പണിയും. രാജ്യത്ത് ഏക സിവില്‍ കോഡ് നിയമം നടപ്പാക്കും. അഴിമതിക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാന വാഗ്ദാനങ്ങള്‍
-വനിതാ സംവരണം പ്രാബല്യത്തില്‍കൊണ്ടുവരും
-തൊഴിലാളികള്‍ക്കായി ഇ-ശ്രമം പദ്ധതി
-ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കും
-മൂന്ന് കോടി സ്ത്രീകള്‍ക്ക് ലക്ഷം രൂപ വരുമാനം
-കാർഷിക മേഖലയിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കും
-അന്താരാഷ്ട്രതലത്തിൽ രാമായണോൽസവം
-പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും
-റേഷൻ, വെള്ളം എന്നിവ അടുത്ത അഞ്ചു വർഷവും സൗജന്യമായി നൽകും
-ചെറുധാന്യങ്ങൾ പ്രോത്സാഹിപ്പിക്കും
-ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം ലോകത്തിന് മുന്നിൽ എത്തിക്കും
-ഒ.ബി.സി വിഭാഗങ്ങൾക്ക് എല്ലാ മേഖലകളിലും അർഹമായ പ്രാതിനിധ്യം
-ഇന്ത്യയെ രാജ്യാന്തര നിർമാണ ഹബ്ബാക്കും
-പുതിയ ക്രിമിനൽ നിയമം പ്രാബല്യത്തിൽ കൊണ്ടുവരും
-റെയിൽവേ വെയിറ്റിങ് ലിസ്റ്റ് ബുദ്ധിമുട്ട് ഇല്ലാതാക്കും
-ബുള്ളറ്റ് ട്രെയിനുകൾ, കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ