ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡല നവകേരള സദസിൽ ലഭിച്ചത് 4468 പരാതികൾ, മുതിർന്ന പൗരന്മാരുടെ 518 പരാതികളും 607 സ്ത്രീകളുടെ പരാതിയും 193 ഭിന്നശേഷിക്കാരുടെയും പരാതികൾ അടക്കമാണ് 4468 പരാതികൾ ലഭിച്ചത്. നവകേരള സദസ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ അധ്യക്ഷത വഹിച്ചു. നവകേരള സദസ്സ് കോർഡിനേറ്റർ തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി ഷാജിമോൻ സ്വാഗതം ആശംസിച്ചു.
കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്, തുറമുഖം മ്യൂസിയും പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ പ്രസംഗിച്ചു.
ഗുരുവായൂർ നിയോജക മണ്ഡലത്തിന്റെ ചരിത്രവും വികസനവും ഉൾപ്പെടുത്തിയ സുവനീർ ” നവം” മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
തുടർന്ന് കിഴക്കേ നടയിൽ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ സംസഥാന കുടുംബശ്രീ വകുപ്പ് നേരിട്ട് നടത്തുന്ന കാന്റീനിൽ ആയിരുന്നു മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഭക്ഷണം ഒരുക്കിയിരുന്നത്.
രാവിലെ കിലയിൽ നടന്ന പ്രഭാത യോഗത്തിൽ ചലച്ചിത്ര നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ, തൊഴിയൂർ മലബാർ സ്വതന്ത്ര സുറിയാനി സഭ അധ്യക്ഷൻ സിറിൽ മാർ ബസേലിയോസ്, പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷൻ സ്വാമി സദ്ഭവാനന്ദ, നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ, ചലച്ചിത്ര ഗാനരചയിതാക്കളായ ബി കെ ഹരിനാരായണൻ,
ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി കെ വിജയൻ, ബഥനി എജുക്കേഷനൽ ഇൻസ്റ്റിറ്റിയൂഷൻസ് മാനേജർ ഫാദർ ബെഞ്ചമിൻ, കായികതാരം ഏഷ്യൻ മെഡൽ ജേതാവ് എൻ ബി ഷീന, വ്യവസായ പ്രമുഖൻ ജോയ് ആലുക്ക, സമസ്ത ജില്ലാ പ്രസിഡൻറ് താഴായ മുഹമ്മദ് കുട്ടി മുസ്‌ലിയാർ, എഴുത്തുകാരി മാനസി, കലാമണ്ഡലം കൃഷ്ണകുമാർ, ഫാദർ ബാബു (യാക്കോബായ സഭ), എസ്‌വൈഎസ് സംസ്ഥാന നേതാവ് എം എം ഇബ്രാഹിം, ചലച്ചിത്രസംവിധായകൻ ഒമർ ലുലു എന്നിവർ പങ്കെടുത്തു.