ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അബ്ദുള്‍ നാസര്‍ മദനിയുടെ പിഡിപിയുടെ പിന്തുണ എല്‍ഡിഎഫിന്

Written by Taniniram

Updated on:

ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും പിഡിപി ഇടതുമുന്നണിക്ക് പിന്തുണ നല്‍കും. പിഡിപി നേതൃയോഗത്തിലെ തീരുമനാത്തിന് ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനി അംഗീകാരം നല്‍കി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരെ ശക്തമായ ഇടത് ചേരി രൂപപ്പെടണമെന്ന അഭിപ്രായമാണ് പിഡിപിക്കുളളത്. ഇടതുപക്ഷ ഗവണ്‍മെന്റിനോട് ചില എതിര്‍പ്പുകളുണ്ടെങ്കിലും സംഘപരിവാര്‍ രാഷ്ട്രീയത്തോട് പോരാടാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയുകയുളളൂ.
നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉജ്ജ്വല വിജയത്തിനായി ശക്തമായ ബഹുജന കാംപയിനുമായി പിഡിപി പ്രവര്‍ത്തകര്‍ രംഗത്തുണ്ടാവുമെന്നും അറിയിച്ചു.

Related News

Related News

Leave a Comment