സുരേഷ് ഗോപിയെ പുകഴ്ത്തി വിവാദത്തിലായി തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ് മലക്കം മറിഞ്ഞു. വാശിയേറിയ ത്രികോണമത്സരം നടക്കുന്ന തൃശൂരില്‍ പോരാട്ടം കടുക്കുമ്പോള്‍ മേയറുടെ പ്രസ്താവന എല്‍ഡിഎഫിന് വന്‍ തിരിച്ചടിയായി. രാവിലെ വോട്ട് ചോദിച്ച് സുരേഷ് ഗോപി മേയറുടെ ചേംബറിലെത്തിയപ്പോഴായിരുന്നു മാധ്യമങ്ങളുടെ മുന്‍പില്‍ വച്ച് എം.കെ വര്‍ഗീസ് സുരേഷ് ഗോപിയെ പുകഴ്ത്തിയുള്ള പ്രസ്താവനകള്‍ നടത്തിയത്. തൃശൂര്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി എംപിയാവാന്‍ ഫിറ്റായ വ്യക്തിയാണെന്നാണ് എംകെ വര്‍ഗീസ് പറഞ്ഞത്. കോര്‍പ്പറേഷന് പ്രഖ്യാപിച്ച പണം മുഴുവനും നല്‍കി. ജനങ്ങളുടെ ഇടയില്‍ നില്‍ക്കുന്ന ആളാണ് സുരേഷ് ഗോപിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പ്രസ്താവന വന്‍വിവാദമായതോടെ, സുരേഷ് ഗോപി മാത്രമല്ല മൂന്ന് സ്ഥാനാര്‍ത്ഥികളും ഫിറ്റാണെന്ന് എംകെ വര്‍ഗീസ് വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച എംകെ വര്‍ഗീസ് സിപിഎമ്മിന്റെ പിന്തുണയോടെയാണ് കോര്‍പ്പറേഷനില്‍ മേയറായത്. ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നപ്പോള്‍, കോണ്‍ഗ്രസ് വിമതനായ വര്‍ഗീസിനെ മേയറാക്കി ഭരണം പിടിച്ചതായിരുന്നു എല്‍ഡിഎഫ്.
എല്‍ഡിഎഫ് കണ്ണുരുട്ടി; മലക്കം മറിഞ്ഞ് തൃശൂര്‍ മേയര്‍
Written by Taniniram
Updated on: