വിഷു ആഘോഷത്തിനൊരുങ്ങി നാട്‌….

Written by Web Desk1

Published on:

കേരളത്തിന്റെ കാർഷികസമൃദ്ധിയും കൊന്നപ്പൂവിൻ സൗന്ദര്യവും വിളിച്ചോതി വീണ്ടുമൊരു വിഷുക്കാലം കൂടി. (It is another equinox season to evoke the agricultural prosperity of Kerala and the beauty of Konnapoo) രണ്ടുദിവസത്തിന്റെ കാത്തിരിപ്പുകൂടി കഴിഞ്ഞാൽ ഞായറാഴ്ച മലയാളികൾ വിഷു ആഘോഷിക്കും. കണിയൊരുക്കിയും കൈനീട്ടം നൽകിയും സദ്യയൊരുക്കിയുമാണ്‌ മേടമാസത്തിലെ ആദ്യദിനമായ വിഷു പുതുവർഷമായി കേരളക്കര ആഘോഷിക്കുന്നത്‌.

വിഷു ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 1070 സിഡിഎസുകളിൽ കുടുംബശ്രീ വിഷുച്ചന്ത തുറക്കും. കണിക്കൊന്നയും നാളികേരവും ചക്കയും കണിവെള്ളരിയും മാങ്ങയും കശുവണ്ടിയും നാണയത്തുട്ടും കണ്ണാടിയുമടക്കം പൊൻപുലരിയിൽ കണിയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്‌ മലയാളികൾ. വിഷുക്കൈനീട്ടമായി സാമൂഹ്യക്ഷേമ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ 3200 പെൻഷൻ തുക വിതരണം ആരംഭിച്ചിരുന്നു.

ഗുണഭോക്താക്കൾക്ക്‌ 3200 രൂപ വീതമാണ്‌ വിഷുവിന്‌ ലഭിക്കുക. കൃഷ്‌ണപ്രതിമ, കണിവെള്ളരി, കണിയൊരുക്കാനുള്ള ഉൽപ്പന്നങ്ങളുമായി വിപണിയിൽ കച്ചവടം പൊടിപൊടിക്കുകയാണ്‌. മൈസൂർ മത്തങ്ങയും വിപണി കൈയടക്കിയിട്ടുണ്ട്‌.

കഴിഞ്ഞ രണ്ടു വർഷങ്ങളായി പ്ലാസ്റ്റിക്‌ കണിക്കൊന്നയും വിപണിയിലെ താരമാണ്‌. ഒറ്റത്തവണ വാങ്ങിയാൽ എല്ലാ വർഷവും ഉപയോഗിക്കാമെന്നതിനാൽ ഇതിന്‌ ആവശ്യക്കരേറെയാണ്‌. വിഷു വ്യത്യസ്തമാക്കാൻ ഇത്തവണ വിവിധതരം പടക്കങ്ങളും വിപണിയിലുണ്ട്‌. കനത്ത ചൂടായതിനാൽ ഫലവർഗങ്ങളുടെ നിരക്കിലും കഴിഞ്ഞ ഒരു മാസമായി വർധനയുണ്ട്‌.

See also  ഭാര്‍ഗവീനിലയം പോലൊരു പോലീസ് ക്വാര്‍ട്ടേഴ്‌സ്....

Leave a Comment