വിഷു സ്പെഷ്യൽ; തിരുവനന്തപുരത്തുകാരുടെ സ്വന്തം ‘ ബോളിയും പാൽപ്പായസവും’

Written by Web Desk1

Published on:

ഓരോ നാടും ഓരോ ഭക്ഷണ വിഭവങ്ങൾക്ക് പേരുകേട്ടതാണ്.നാടിനെ അടയാളപ്പെടുത്തുന്ന രുചികൾ പലതാണ്. തലശ്ശേരി ബിരിയാണി, അങ്കമാലി മാങ്ങാ കറി എന്നൊക്കെ പറയുന്നതുപോലെ തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയുടെ തന്നത് വിഭവങ്ങളിൽ ഒന്നാണ് ബോളിയും പായസവും.

തിരുവനന്തപുരത്തുകാരെ സംബന്ധിച്ചിടത്തോളം ഒരു സദ്യ പൂർണ്ണമാകണമെങ്കിൽ അതിൽ ബോളിയും പായസവും നിർബന്ധമാണ്.പ്രഥമനുശേഷം വിളമ്പുന്ന പാൽപ്പായസത്തിലോ സേമിയ പായസത്തിനോ ഒപ്പം മഞ്ഞ നിറത്തിലുള്ള ബോളിയും വിളമ്പണം. മറ്റു ജില്ലകളിലൊന്നും അത്ര സുപരിചിതമല്ലാത്ത ഒരു വിഭവം ആയിരുന്നു ബോളി. എന്നാൽ,സദ്യ വിഭവങ്ങൾക്ക് പേര് കേട്ട തെക്കൻ കേരളത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഇന്ന് പലയിടത്തും കല്യാണ സദ്യകളിൽ ബോളി വിളമ്പാറുണ്ട്.

ലഡുവും ജിലേബിയും പോലെ മധുര വിഭവം ആണെങ്കിലും ബോളിക്ക് ചില പ്രത്യേകതകളൊക്കെ ഉണ്ട്. ബോളി എവിടെനിന്നു വന്ന വിഭവമാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തമിഴ്നാട്ടിൽ നിന്നാണ് ബോളിയുടെ ഉത്ഭവം എന്നാണ് പറയപ്പെടുന്നത്. പക്ഷേ ഇത് എത്രത്തോളം കൃത്യമാണെന്ന് അറിയില്ല. തിരുവനന്തപുരം അതിർത്തി ജില്ലയായതിനാൽ തന്നെ ജില്ലയിലെ പല ഭാഗങ്ങളിലും തമിഴ് സംസ്കാരവും വിഭവങ്ങളും കടന്നുവന്നിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ബോളിക്കൊരു തമിഴ് പാരമ്പര്യം ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുന്നതിൽ തെറ്റില്ല.

കടലമാവും മൈദയും പഞ്ചസാരയും ചേർത്താണ് ബോളി ഉണ്ടാക്കുന്നത്. എത്രത്തോളം സോഫ്റ്റ് ആയി ഉണ്ടാക്കാൻ കഴിയുമോ അത്രത്തോളം രുചി കൂടും. കല്യാണത്തിന് വിളമ്പുന്ന ബോളി പോലെ തന്നെ മറ്റ് വൈവിധ്യമാർന്ന പലതരം ബോളികളും തിരുവനന്തപുരത്തുകാർ പരീക്ഷിക്കാറുണ്ട്. ഇത്തരത്തിൽ വിവിധതരം ബോളികൾ വിൽക്കുന്ന കടകൾ തിരുവനത്തപുരത്ത് ധാരാളമുണ്ട്.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തും കിഴക്കേകോട്ടയിലും മറ്റുമുള്ള അഗ്രഹാര തെരുവുകളിൽ ബോളിക്കടകൾ ധാരാളമുണ്ട്.തിരുവനന്തപുരത്തിന്റെ സിഗ്നേച്ചർ രുചിയായ ബോളി ഇന്ന് മറ്റു ജില്ലകളിലും സുലഭമാണ്. ഓണത്തിനും വിഷുവിനും ഒക്കെ തിരുവനന്തപുരത്തുകാർക്ക് ബോളി കൂട്ടി പായസം കഴിച്ചില്ലെങ്കിൽ പൂർണ്ണതയില്ല. ബോളിക്കൊപ്പം പാൽപ്പായസമാണ് കോംബോ.

See also  കെ റൈസ്' വിതരണത്തിന് സപ്ലൈകോയ്ക്ക് 200 കോടി

Related News

Related News

Leave a Comment