Sunday, April 6, 2025

പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ റെയിൽവെ ട്രാക്കിൽ ജീവനൊടുക്കി

Must read

- Advertisement -

കോഴിക്കോട് (Calicut) : പയ്യോളി(Payyoli) യിൽ അച്ഛനെയും രണ്ട് പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് പുതിയോട്ടില്‍ സുമേഷ് (42), മക്കളായ ഗോപിക(15), ജ്യോതിക(10) (Sumesh (42) and children Gopika (15) and Jyothika (10) at Ayanikad Puthyot.) എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

സുമേഷിന്റെ മൃത​ദേഹം റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെത്തിയതിനു ശേഷം പെൺകുട്ടികളെ വീടിനകത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം സുമേഷ് ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നുവെന്നാണ് പൊലീസിന്റെ നി​ഗമനം. വ്യാഴാഴ്ച രാവിലെ 8.30 നുള്ള പരശുറാം എക്സ്പ്രസ് കടന്നുപോയതിന് ശേഷമാണ് യുവാവിന്റെ മൃതദേഹം ട്രാക്കിൽ കിടക്കുന്നതായി അധികൃതർക്ക് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം സുമേഷിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. രണ്ട് വർഷം മുമ്പാണ് സുമേഷിന്റെ ഭാര്യ സ്വപ്ന കോവിഡ് ബാധിച്ച് മരിച്ചത്. പയ്യോളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

See also  വിചിത്ര വഴികൾ പറഞ്ഞു വിശ്വസിപ്പിച്ചും പ്രലോഭിപ്പിച്ചും നവീൻ……
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article