നാസിക് (Nasik) : മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിൽ വകാഡി ഗ്രാമത്തിലാണ് സംഭവം. കിണറിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ഏറെക്കാലമായി ഉപയോഗിക്കാതിരുന്ന കിണറിൽ കർഷകൻ ബയോഗ്യാസിന്റെ സ്ലറി (
Slurry of biogas) സൂക്ഷിക്കാനായി ഉപയോഗിക്കുകയായിരുന്നു. ഈ കിണറിലാണ് വീട്ടുകാരുടെ വളർത്തുപൂച്ച വീണത്
കിണറിൽ വീണ പൂച്ചയെ രക്ഷിക്കാനായി കുടുംബത്തിലെ ഒരാൾ ഇറങ്ങുകയും ഇയാൾക്ക് ദേഹാസ്വസ്ഥ്യമുണ്ടായതോടെ കുടുംബത്തിലെ മറ്റാളുകൾ ഒന്നിന് പിറകേ ഒന്നായി ഇറങ്ങി കിണറിൽ കുടുങ്ങുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട സ്ഥലത്തെത്തിയ നാട്ടുകാർ ഒരാളെ പുറത്ത് എത്തിച്ചിരുന്നു. ഇയാളെ മാത്രമാണ് കിണറിൽ നിന്ന് ജീവനോടെ രക്ഷിക്കാനായത്.
ചൊവ്വാഴ്ച അഞ്ച് മണിയോടെയാണ് പൂച്ച കിണറിൽ വീണത്. ബുധനാഴ്ച പുലർച്ചെ വരെ ശ്രമിച്ചാണ് കിണറിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. വലിയ സക്ഷൻ പമ്പുകൾ ഉപയോഗിച്ച് കിണറിൽ നിന്ന് സ്ലറി നീക്കം ചെയ്ത ശേഷമാണ് കിണറ്റിലിറങ്ങി മരിച്ചവരുടെ മൃതദേഹം പുറത്തെടുത്തത്.