Saturday, April 5, 2025

ആൽമരം ഒടിഞ്ഞുവീണ് പരിക്ക്

Must read

- Advertisement -

തൃശൂർ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ നായ്ക്കനാലിലെ കൂറ്റൻ ആൽമരം അടർന്നുവീണു. അപകടത്തിൽ സുരക്ഷാ ജീവനക്കാരന് പരിക്കേറ്റു. സുരക്ഷാ ജീവനക്കാരൻ ജയനാരായണനാണ്
പരിക്കേറ്റത്. ഉച്ചയോടെയാണ് അപകടം.നൂറ്റാണ്ട് പഴക്കമുള്ളതാണ് നായ്ക്കനാലിലെ ആൽമരം. അപകടാവസ്ഥ പ്രകടമായിരുന്നില്ല.ശക്തമായ കാറ്റും ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി മരക്കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. ഈ സമയത്ത് ഇവിടെ സുരക്ഷാ ഡ്യൂട്ടിയിൽ ജയനാരായണൻ ഉണ്ടായിരുന്നു. മരക്കൊമ്പ് ഒടിഞ്ഞുവീഴുന്ന ശബ്‌ദം കേട്ട് ഓടി മാറുമ്പോഴേക്കും ശരീരത്തിലേക്ക് വീണു. ജയനാരായണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

See also  കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കസേരയിൽ ഇരുന്ന യാത്രക്കാരി വീണു.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article