പട്ടിക്കാട് : പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന കല്ലിടുക്ക് പൂളച്ചോട് പീച്ചി ഡാം റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. റോഡിന്റെ വശങ്ങളിൽ നിർമ്മിക്കുന്ന കരിങ്കൽ കെട്ടിന്റെ പണികൾ, ഡ്രെയിനേജ്, കൾവെർട്ടുകൾ എന്നിവയുടെ നിർമ്മാണമാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. രണ്ടാം ഘട്ടത്തിൽ ടാറിംഗ് നടത്തും. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കല്ലിടുക്ക് മുതൽ പൂളച്ചോട് വരെ പലയിടങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. റോഡ് വികസനത്തിനായി 5.94 കോടി രൂപയുടെ എം. പി ഫണ്ടാണ് ചെലവഴിക്കുക. അഞ്ചുവർഷത്തേക്ക് റോഡിന്റെ പരിപാലനവും ഇതിൽ ഉൾപ്പെടുന്നു. 6 കിലോമീറ്റർ ദൈർഘ്യമാണ് റോഡിനുള്ളത്. 2023 ഡിസംബറിലാണ് പണികൾ ആരംഭിച്ചത്. ഒരുവർഷത്തിനുള്ളിൽ പണികൾ പൂർത്തീകരിക്കണമെന്നാണ് കരാർ.
Related News