പക്ഷിശാസ്ത്രം പുലിവാലായി; പിടികൂടി വനം വകുപ്പ്

Written by Web Desk1

Published on:

ചെന്നൈ (Chennai) : കടലൂർ മണ്ഡലത്തിലെ പാട്ടാളി മക്കൾ കക്ഷി (Patali Makkal party in Cuddalore constituency) സ്ഥാനാർഥിയായ സംവിധായകൻ തങ്കർ ബച്ചാൻ (Director Thanker Bachchan is the candidate) വിജയിക്കുമെന്നു പ്രവചിച്ച പക്ഷിശാസ്ത്രക്കാരനെ വനം വകുപ്പ് (Forest Department) പിടികൂടി. ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്ത 4 തത്ത ( parrot) കളെ വനം വകുപ്പ് ഏറ്റെടുത്തു.

കടലൂർ സൗത്തിൽ പ്രചാരണം നടത്തവേയാണ് തങ്കർ ബച്ചാൻ പക്ഷിശാസ്ത്രക്കാരനായ സെൽവരാജിനെ കണ്ടത്. ഭാവി പ്രവചിക്കാൻ ആവശ്യപ്പെട്ടതോടെ തത്തയെ കൂട്ടിൽ നിന്നിറക്കി കാർഡ് എടുപ്പിച്ച് ഭാവി ശോഭനമാണെന്നും വിജയം ഉറപ്പാണെന്നും പറഞ്ഞു.

ഇതു സംബന്ധിച്ച ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വനം വകുപ്പ് നടപടിയെടുത്തത്. വന്യജീവി സംരക്ഷണ നിയമ ഭേദഗതി പ്രകാരം തത്തകളെ വളർത്തുന്നത് കുറ്റകരമായതിനാലാണ് നടപടിയെന്നും താക്കീത് നൽകി വിട്ടയച്ചെന്നും വനംവകുപ്പ് അറിയിച്ചു. അതേസമയം, ഡിഎംകെയുടെ നടപടി പരാജയഭീതി മൂലമാണെന്നു പിഎംകെ നേതാവ് അൻപുമണി രാംദാസ് ആരോപിച്ചു.

See also  സ്വന്തം മകളെ ഭീഷണിപ്പെടുത്തി രാത്രിയിൽ നിരന്തര പീഡനത്തിന് ഇരയാക്കിയ 38കാരന് മൂന്ന് ജീവപര്യന്തം…

Leave a Comment