കളി വെട്ടത്തിൽ കുട്ടികൾക്ക് നാടകം പരിശീലിക്കാം

Written by Taniniram1

Published on:

തൃശൂർ : കളിവെട്ടം കുട്ടികളുടെ നാടക ശില്പശാല കേരള സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ (Black Box) തുടങ്ങി.
പ്രശസ്ത സൗത്ത് കൊറിയൻ എഴുത്തുകാരിയും നർത്തകിയും നാടകകലാകാരിയുമായ യാങ്മി കുട്ടികളോടൊപ്പം കൊറിയൻ വിദ്യോപകരണത്തിൽ താളമിട്ട് പാട്ടുപാടി ആനന്ദ നൃത്തമാടി കുട്ടികൾക്കും രക്ഷിതാക്കൾക്കും അവിസ്മരണീയ അനുഭവം സമ്മാനിച്ചു. ക്യാമ്പ് ഉദ്ഘാടനം ചെയ്തത് യാങ്മിയാണ്. മലയാളത്തിൻ്റെ പ്രിയ നടൻമാരായ സുനിൽ സുഖദയും, ഹബീബ്ഖാനും പങ്കെടുത്ത ചടങ്ങിൽ പ്രൊഫ. പി.എൻ പ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇ ടി വർഗീസ്, ചന്ദ്രൻ മുക്കാട്ടുകര എന്നിവർ സംസാരിച്ചു. കുട്ടികൾക്കു വേണ്ടി കെ.വി ഗണേഷ് ഡയറക്ടറായ രംഗചേതന നടത്തുന്ന അവധിക്കാലനാടക ശില്പശാലയുടെ 39-ാം വർഷത്തെ പരിപാടിയിൽ 9 നും 16 നും ഇടയിലുള്ള കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുള്ള 62 കുട്ടികൾ പങ്കെടുക്കുന്നു. കുട്ടികൾക്കുവേണ്ടി തികച്ചും സൗജന്യമായി രംഗചേതന നടത്തിവരുന്ന നാടകശില്പശാലയുടെ സമാപനം മെയ് 4 ന് ശില്പശാല അംഗങ്ങൾ അവതരിപ്പിക്കുന്ന നടകത്തോടെ സമാപിക്കും.

Leave a Comment