തിരുവനന്തപുരം (Thiruvananthapuram) : വിഷു (Vishu) വിന് പുതുപുത്തൻ നോട്ടുകള്‍ (Brand new notes) കൈനീട്ടം നൽകാൻ ആഗ്രഹമുണ്ടെങ്കിൽ വാങ്ങാൻ സൗകര്യമൊരുക്കി റിസർവ് ബാങ്ക് (Reserve Bank). തിരുവനന്തപുരത്തെ ആർബിഐ (RBI) ആസ്ഥാനത്തു നിന്നും വിവിധ കേന്ദ്രങ്ങളിലെ കറൻസി ചെസ്റ്റുകളിൽ നിന്നും പുതിയ കറൻസികളും നാണയ തുട്ടുകളും ലഭ്യമാണ്. രാവിലെ 10നും ഉച്ചയ്ക്ക് 2.30നും ഇടയിലാണ് എത്തേണ്ടത്.
10 രൂപ നോട്ടുകള്‍ക്ക് മാത്രമാണ് ക്ഷാമമെന്ന് ആർബിഐ അറിയിച്ചു. വിഷുക്കാലത്ത് മാത്രമല്ല, എല്ലാ സമയത്തും നോട്ടുകള്‍ മാറ്റിവാങ്ങാൻ ആർബിഐയിൽ സൗകര്യമുണ്ട്.