Wednesday, June 18, 2025

തിരുവനന്തപുരത്ത് 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേര്‍ അറസ്റ്റില്‍

Must read

- Advertisement -

തിരുവനന്തപുരം കിളിമാനൂരില്‍ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് സംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ്ത. മേലേവെട്ടൂര്‍ സ്വദേശി ഹുസൈന്‍, വെങ്കുളം സ്വദേശി രാഖില്‍, മാന്തറ സ്വദേശി കമാല്‍ എന്നിവരാണ് ക്രൂരകൃത്യം ചെയ്തത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിക്ക് നേരെ അതിക്രമം ഉണ്ടാകുന്നത്. ഹുസൈന്‍ എന്നയാളാണ് പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. ശനിയാഴ്ച രാത്രി 12 മണിക്ക് വീടിനു പുറത്തേക്ക് വിളിച്ച ഹുസൈനും മറ്റ് രണ്ട് പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. സമീപപ്രദേശത്തുള്ള റബ്ബര്‍ തോട്ടത്തില്‍ വച്ചാണ് മൂവര്‍ സംഘം പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത് .

മയക്കുമരുന്ന് ഉള്‍പ്പെടെ നല്‍കിയായിരുന്നു ബലാത്സംഗം. പീഡനത്തിനു ശേഷം കുട്ടിയെ ഇവര്‍ ഉപേക്ഷിച്ചു. പിറ്റേന്ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതിനല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

See also  വിവാഹ വാര്‍ഷികത്തിന് സമ്മാനം നല്‍കാന്‍ മറന്നു; കിടന്നുറങ്ങിയ ഭര്‍ത്താവിനെ കത്തികൊണ്ട് കുത്തി ഭാര്യ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article